പുതിയ അപ്‌ഡേഷനുമായി പബ്ജി

പ്ലെയർ അൺനോൺസ് ബാറ്റിൽ ഗ്രൗണ്ട് (പബ്ജി) പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. സ്നാപ്ഡ്രാഗൺ 865 പ്രൊസസറിന്റെ പിൻബലത്തോടെ ആകർഷകമായ മാറ്റങ്ങളാണ് പബ്ജിയിൽ ഉൾക്കൊള്ളിക്കുന്നത്.

പബ്ജിയിലെ ഗ്രാഫിക്സ് ദൃശ്യങ്ങൾ കൂടുതൽ സുഗമമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മുൻപ് 90 എഫ്പിഎസ്, 120 എഫ്പിഎസ് പിൻതുണ അവതരിപ്പിക്കും എന്ന വാർത്തക്കുള്ള സ്ഥിരീകരണം കൂടിയാണ് പുതിയ പ്രഖ്യാപനം.

മാത്രമല്ല, സോണി പ്ലേ സ്റ്റേഷൻ ഗെയിം കൺസോളിലും ഇനി മുതൽ പബ്ജി കളിക്കാം. പ്ലേസ്റ്റേഷൻ സബ്സ്‌ക്രിപ്ഷൻ സർവീസ് ലൈബ്രറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പബ്ജിയിൽ വാൾഫ്സ്റ്റീൻ: ദി ഓൾഡ് ബ്ലഡ്, ഫോർമുല വൺ 2019 തുടങ്ങിയ ഗെയിംമുകളും ലഭ്യമാണ്.

You must be logged in to post a comment Login