പുതിയ ആകര്‍ഷണവുമായി ഡ്യൂക്ക്

ktm-duke-125-2017-jpg-image-784-410

ഇരുചക്ര വാഹന ലോകം ആകാംക്ഷയോടെ കാത്തിരുന്ന കെടിഎം ഡ്യൂക്കിന്റെ പുതിയ മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. മിലാനില്‍ നടന്ന രാജ്യാന്തര ടൂ വീലര്‍ ഓട്ടോ ഷോയിലാണ് ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കെടിഎം ഡ്യൂക്കിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചത്. ഡ്യൂക്ക് 125, ഡ്യൂക്ക് 390, സൂപ്പര്‍ ഡ്യൂക്ക് 1290, സൂപ്പര്‍ ഡ്യൂക്ക് 790 തുടങ്ങിയ ബൈക്കുകളുടെ പുതിയ മോ!ഡലുകളെയാണ് കമ്പനി പ്രദര്‍ശിപ്പിച്ചത്.

അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഡ്യൂക്ക് 390 ന്റെ ഡിസൈനും ഇതുതന്നയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ദ കോര്‍ണര്‍ റോക്കറ്റ് എന്നാണ് പുതിയ ഡിസൈന് കമ്പനി നല്‍കിയിരിക്കുന്ന പേര്. കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് ബൈക്കിന്. 13.4 ലീറ്റര്‍ ഇന്ധനം നിറയ്ക്കാനാവുന്ന വലിയ ഫ്യൂവല്‍ ടാങ്കുകള്‍. എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇ!ഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍. സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ. കൂടുതല്‍ മികച്ച റൈഡര്‍, പില്യന്‍ സീറ്റുകള്‍. കൂടാതെ ഉപഭോക്താവിന് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകള്‍ എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകും.

ഭാരം കുറഞ്ഞ പുതിയ ഫ്രെയിമിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍ എന്നിവയുണ്ട്. എന്നാല്‍ എന്‍ജിന്‍ ഭാഗത്ത് കാര്യമായ മാറ്റങ്ങളില്ല. 373.2 സിസി സിംഗിള്‍ സിലിണ്ടര്‍ 43.5 ബിഎച്ച്പി എന്‍ജിന്‍ തന്നെ. അണ്ടര്‍ ബെല്ലി എക്‌സ്‌ഹോസ്റ്റിന് പകരം സാദാ എക്‌സ്‌ഹോസ്റ്റായിരിക്കും. കൂടാതെ സ്ലിപ്പര്‍ ക്ലച്ച്, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യ, വിറയല്‍ കുറയ്ക്കാനായി ബാലന്‍സര്‍ ഷാഫ്റ്റ് തുടങ്ങിയവയും പുതിയ ഡ്യൂക്കിലുണ്ടാകും. ഡ്യൂക്ക് 390 ന് മാത്രമല്ല 200 നും ഇതേ ഡിസൈന്‍ തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login