പുതിയ ഐപാഡ് മോഡലുകള്‍ ഒക്ടോബര്‍ 22 ന്

ആപ്പിളിന്റെ പുതിയ ഐപാഡ് ഒക്ടോബര്‍ 22 ന് വിപണിയില്‍ അവതരിപ്പിക്കുമെന്ന് സൂചന. ഇതു വരെ പുറത്തിറങ്ങിയ മോഡലുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും കട്ടി കുറഞ്ഞതുമായിരിക്കും പുതിയ ഐപാഡിന്റെ ഡിസൈന്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനപ്രിയ മോഡലായ ഐപാഡ് മിനിയുടെ പരിഷ്‌കരിച്ച ഒരു മോഡലും അവതരിപ്പിക്കപ്പെടുമെന്നാണ് അനുമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് നാലാം തലമുറ ഐപാഡ്, ഐപാഡ് മിനി മോഡലുകള്‍ കമ്പനി അവതരിപ്പിച്ചത്.

 


പുതിയ ഐപാഡ് 9.7 ഇഞ്ച് വലിപ്പത്തില്‍ ഉള്ളതായിരിക്കും എന്നാണ് കരുതുന്നത്. കൂടാതെ മുന്‍ മോഡലിനെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയ ക്യാമറയും ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഐപാഡ് മിനിയില്‍ മുന്‍ മോഡലിനെ പോലെ റെറ്റിന ഡിസ്‌പ്ലെ ആകും ഉണ്ടാകുക. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും നവംബറിലെ വിപണിയെ ലക്ഷ്യമാക്കി ഈ ദിവസം തന്നെയായിരിക്കും പുതിയ മോഡലുകളെ പരിചയപ്പെടുത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

You must be logged in to post a comment Login