പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്

Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് വീണ്ടും പുതിയൊരു ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ദിവസവും 4 ജിബി വരെ സൗജന്യ ഡേറ്റ നല്‍കുന്ന ഓഫറുമായിട്ടാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. 444 രൂപയ്ക്ക് ദിവസവും 4ജിബി ഡേറ്റ 90 ദിവസത്തേക്ക് ഉപയോഗിക്കാന്‍ കഴിയും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്.

ശനിയാഴ്ച മുതല്‍ ഈ ഓഫര്‍ നിലവില്‍ വരും. ഇത്രയും കുറഞ്ഞ നിരക്കില്‍ ഇത്രകാലം ഉപയോഗിക്കാവുന്ന ഓഫര്‍ ആദ്യമായി അവതരിപ്പിക്കുന്നതും ബിഎസ്എന്‍എല്‍ തന്നെയാണ്. 333 രൂപയുടെ പ്ലാന്‍ വിജയകരമായതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി പിന്നെയും രംഗത്തു വന്നിരിക്കുന്നത്.

അതേസമയം, 3 ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന 333 രൂപയുടെ ഓഫറിന്റെ കാലാവധി 90ല്‍ നിന്നും 60 ആക്കി ബിഎസ്എന്‍എല്‍ കുറച്ചു. ഇതോടൊപ്പം തന്നെ 179 രൂപയ്ക്ക് 23,800 സെക്കന്‍ഡ് ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോള്‍ അനുവദിക്കുന്ന പുതിയ ഓഫറും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചു. 30 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

You must be logged in to post a comment Login