പുതിയ ടൊയോട്ട യാരിസ് ഉടന്‍ ഇന്ത്യയിലേക്ക്

ഇന്ത്യയിൽ പുറത്തിറങ്ങുന്ന ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് യാരിസിന്റെ പുതിയ പതിപ്പിനെ ടൊയോട്ട പ്രദർശിപ്പിച്ചു. യൂറോപ്യൻ മാർക്കറ്റിൽ നിലവിലുള്ള യാരിസിന്റെ പുതിയ പതിപ്പിനെയാണ് കമ്പനി പ്രദർശിപ്പിച്ചത്. ജനീവ ഓട്ടോഷോയിൽ പുതിയ യാരിസിനെ കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 1.33 ലീറ്റർ പെട്രോൾ എൻജിനു പകരം പുതിയ 1.5 ലീറ്റർ എൻജിനായിരിക്കും യാരിസിൽ ഉപയോഗിക്കുക എന്നാണ് വാഹനത്തെ പ്രദർശപ്പിച്ചുകൊണ്ട് കമ്പനി അറിയിച്ചത്.

110 ബിഎച്ച്പി കരുത്തുള്ള എൻജിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 11 സെക്കന്റുകൾ മാത്രം മതി. പെട്രോൾ വകഭേദത്തെ കൂടാതെ ഹൈബ്രിഡ് പതിപ്പും കമ്പനി പ്രദർശിപ്പിച്ചിട്ടുണ്ട്. യാരിസ് ഇന്ത്യയിൽ എന്ന് പുറത്തിറങ്ങുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സി സെഗ്മെന്റ് സെഡാനായ വിയോസിന്റെ ഇന്ത്യ പ്രവേശനത്തിനു ശേഷമായിരിക്കും യാരിസ് എത്തുക.

പ്രീമിയം സെഗ്‌മെന്റിൽ മത്സരിക്കാനെത്തുന്ന ഹാച്ച്ബാക്ക് മാരുതി ബലേനോ, ഹ്യുണ്ടേയ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും മത്സരിക്കുക. ഇന്ത്യയ്ക്കു വേണ്ടി വികസിപ്പിച്ച് 2010 ൽ പുറത്തിറക്കിയ എറ്റിയോസ് വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനെ തുടർന്നാണ് നിലവിൽ രാജ്യാന്തര വിപണിയിലുള്ള യാരിസിനെ പുറത്തിറക്കാൻ ടൊയോട്ട ആലോചിക്കുന്നത്. 1999 മുതൽ രാജ്യാന്തര വിപണിയിലുള്ള യാരിസ് ടൊയോട്ടയുടെ ജനപ്രിയ കാറുകളിലൊന്നാണ്. പെട്രോൾ, ഡീസൽ വകഭേദങ്ങളുമായിട്ടായിരിക്കും പുതിയ ഹാച്ച്ബാക്ക് എത്തുക.

You must be logged in to post a comment Login