പുതിയ ഫോർഡ് എസ്‌യുവി

ഇന്ത്യയിലെ എസ്‌യുവി നിര വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ ഫൈവ് സീറ്റർ പ്രീമിയം എസ്‌യുവിയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്കൻ നിർമാതാക്കളായ ഫോർഡ്. ജീപ് കോമ്പസിനെ ലക്ഷ്യം വച്ചാണ് പുതിയ പ്രീമിയം എസ്‌യുവിയുമായി ഫോർഡ് എത്തുന്നത്.

ഫോര്‍ഡ് കൂഗയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ എസ്‍യുവിയുടെ നിർമാണം. ‘ഫോര്‍ഡ് എസ്‌കേപ്പ്’ എന്ന്‌ അറിയപ്പെടുന്ന കൂഗ ഇന്ത്യൻ നിരത്തിന് യോജിച്ചതല്ല. ഉയർന്ന വിലയാണ് പ്രധാന കാരണം. അതുകൊണ്ടാണ് കൂഗയെ അടിസ്ഥാനപ്പെടുത്തി പുതിയൊരു എസ്‌യുവി നിർമിക്കാൻ ഫോർഡ് തീരുമാനിച്ചത്.

നിലവിൽ അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്യന്‍ വിപണികളില്‍ രണ്ടാം തലമുറ കൂഗയാണ് ലഭ്യമായിരിക്കുന്നത്. ഏതാണ്ട് 15-20 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഈ ഫോർഡ് എസ്‌യുവിയുടെ ഇന്ത്യയിലേക്കുള്ള വരവ്.

You must be logged in to post a comment Login