പുതിയ ബജറ്റിലൂടെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനാണ് ധനമന്ത്രി ശ്രമിച്ചത്: തോമസ് ഐസക്ക്

സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ധനകാര്യ മന്ത്രി കെ.എം മാണി നടത്തിയതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ ബജറ്റിലും ഇതുതന്നെയാണ് കണ്ടത്. കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതു മറച്ചുവെക്കാന്‍ കണക്കുകൊണ്ടുള്ള ഗിമിക്കാണ് ധനമന്ത്രി ബജറ്റിലൂടെ നടത്തിയതെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
thomas isacc
സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 4000 കോടി രൂപയുടെ ഇടിവുണ്ടായതായും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ധനകമ്മിയുടെ കാര്യത്തിലും പാളിച്ചയുണ്ട്. ധനമന്ത്രി പറയുന്നതിന്റെ ഇരട്ടിയാണ് യഥാര്‍ത്ഥ ധനക്കമ്മിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

You must be logged in to post a comment Login