പുതിയ മൂന്ന് ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ ഹീറോ ഒരുങ്ങുന്നു

ഹീറോയെ ലോകമറിയുന്നത് ഏറ്റവും കൂടുതല്‍ ബൈക്കുകള്‍ നിര്‍മിക്കുന്ന കമ്പനി എന്ന നിലയിലാണ്. ഹോണ്ടയുമായി വേര്‍പിരിഞ്ഞശേഷം വ്യത്യസ്തമായ എന്നാല്‍ സാധാരണക്കാരുടെ
അഭിരുചിക്കിണങ്ങുന്ന പല വാഹനങ്ങളും അവതരിപ്പിച്ചാണ് ഹീറോ ജൈത്രയാത്ര തുടങ്ങുന്നത്.

ഉത്സവസീസണെത്തുമ്പോള്‍ പുതിയ മൂന്ന് ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ ഹീറോ ലക്ഷ്യമിടുന്നെന്ന് റിപ്പോര്‍ട്ടുകള്‍. 2014 ഡല്‍ഹി മോട്ടാര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച ഇവയാണ് എത്തുന്നതെന്നാണ് സൂചന പാഷന്‍ പ്രോ ടിആര്‍, സ്പ്ലന്‍ഡര്‍ പ്രോ ക്ലാസിക് , എക്‌സ്ട്രീം സ്‌പോര്‍ട്‌സ് എന്നിവ.

100സിസി എന്‍ജിന്‍ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്ന ലോകത്തിലാദ്യത്തെ കഫേ റേസര്‍ മോട്ടോര്‍സൈക്കിള്‍ ആയിരിക്കും സ്പ്ലന്‍ഡര്‍ പ്രോ ക്ലാസിക്. 97.2 സിസി ശേഷിയുള്ള 4 സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്പ്ലന്‍ഡര്‍ കഫേ റേസറിനുള്ളത്.

ഓഫ് റോഡര്‍ ലുക്കുള്ളതാണ് പാഷന്‍ പ്രോ ടിആര്‍ എന്ന പുതിയ മോഡല്‍. അധിക ഫീച്ചേഴ്‌സുള്ള മോഡലിന് സാധാരണ പാഷന്‍ പ്രോയെ അപേക്ഷിച്ച് 6,000 രൂപയോളം വിലക്കൂടുതലുണ്ടെന്നാണ് സൂചന. ഹീറോ വിപണിയിലെത്തിച്ച് ഏറെ വില്പനനേട്ടം സ്വന്തമാക്കിയ ബൈക്കാണ് എക്‌സ്ട്രീം.ഇപ്പോള്‍ എക്‌സ്ട്രീമിനെ സ്‌പോര്‍ട്ടിയാക്കി ആകര്‍ഷകമായ ഗ്രാഫിക്‌സ് നല്‍കിയാണ് ഹീറോ വിപണിയിലെത്തിച്ചിരിക്കുന്നത്.

You must be logged in to post a comment Login