പുതിയ സവിശേഷതകളുമായി ‘ആപ്പിള്‍ വാച്ച് സീരിസ് 2’

apple-watch-2-main

ആപ്പിള്‍ വാച്ച് സീരിസ് 2 അവതരിപ്പിച്ചിരിക്കുന്നത് ഒട്ടനവധി പുതിയ സവിശേഷതകളുമായിട്ടാണ്. പുതിയ വാച്ചിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഡ്യൂവര്‍ കോര്‍ ചിപ്പാണ്. ഇത് വാച്ചിന്റെ പ്രവര്‍ത്തനത്തെ ഇരട്ടി വേഗതയിലാക്കും.

കൂടാതെ ഇതിന്റെ ഡിസ്‌പ്ലെയ്ക്ക് ഇരട്ടി ബ്രൈറ്റ്‌നെസുമുണ്ട്. പുതിയ വാച്ചിന് ജിപിഎസ് സംവിധാനവുമുണ്ട്. ആപ്പിള്‍ വാച്ച് സീരിസ് 2 വാട്ടര്‍ പ്രൂഫ് ആണ്.

വാച്ചിന്റെ സ്പീക്കറിനകത്ത് വെള്ളം കയറിയാല്‍ അതിനെ പുറത്തു തള്ളാനും പുതിയ സീരീയിലെ വാച്ചിനു സാധിക്കും.

പുതിയ ഇന്റര്‍ഫെയ്‌സുമായാണ് ആപ്പിള്‍ വാച്ച് എത്തുന്നത്. ഫിറ്റ്‌നസ് കാര്യങ്ങള്‍ ഷെയറു ചെയ്യാനുള്ള കഴിവ് പുതിയ വാച്ചിനുണ്ട്. പോക്കിമോന്‍ ഗോ ആപ്പിള്‍ വാച്ചിലും എത്തുന്നു എന്നതാണ് പുതിയ വിശേഷങ്ങളിലൊന്ന്.

You must be logged in to post a comment Login