പുതിയ സവിശേഷതകളുമായി ഐ.സി.ഐ.സി.ഐ. ലോംബാര്‍ഡിന്റെ റോഡ് സൈഡ് അസിസ്റ്റന്‍സ് കവര്‍ പുറത്തിറക്കി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയായ ഐ.സി.ഐ.സി.ഐ. ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി സ്വകാര്യ കാറുകള്‍ക്കായി റോഡ് സൈഡ് അസിസ്റ്റന്‍സ് കവര്‍ എന്ന പോളിസി അവതരിപ്പിച്ചു. വാഹനം അപകടത്തില്‍ പെടുകയോ ബ്രേക്ക്ഡൗണ്‍ ആകുകയോ ചെയ്യുമ്പോഴുള്ള അടിയന്തര സഹായം ഉള്‍പ്പെടെയുള്ള പൂര്‍ണ പിന്തുണകളാണ് ഇതിലൂടെ ലഭ്യമാകുക.

ഏതു ബ്രാന്‍ഡിലുള്ള ഏതു മോഡല്‍ കാറിനും 99 രൂപ മുതലുള്ള പരിരക്ഷയാണ് ലഭ്യമാകുക.

 

വാഹനം തകരാറിലായി യാത്ര ചെയ്യാനാവാതെ വന്നാല്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതും പകരം യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതും ചെറിയ മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫോണിലൂടെ പിന്തുണ നല്‍കുന്നതും ഇന്ധനം ലഭ്യമാക്കുന്നതും  ജി.പി.എസ്. സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ അടുത്തുള്ള വര്‍ക്ക്‌ഷോപ്പ്  കണ്ടെത്തുന്നതുമെല്ലാം ഈ പരിരക്ഷകളുടെ ഭാഗമായി ലഭിക്കും.  കുടുംബാംഗങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ അയക്കാനും സൗകര്യം നല്‍കും.
അടിസ്ഥാന ക്ലെയിം തീര്‍പ്പാക്കലിനു പുറമെ സേവനങ്ങള്‍ നല്‍കുന്നതിനാണു തങ്ങളുടെ ശ്രമമെന്ന് പോളിസി പുറത്തിറക്കുന്നതിനെക്കുറിച്ചു സംസാരിക്കവെ അണ്ടര്‍റൈറ്റിങ് ആന്റ് ക്ലെയിംസ് വിഭാഗം മേധാവി സഞ്ജയ് ദത്ത പറഞ്ഞു.  വാഹന ഇന്‍ഷൂറന്‍സ് പോളിസിയിലൂടെ ഉപഭോക്താക്കള്‍ക്കു പരമാവധി നേട്ടമുണ്ടാക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login