പുതിയ സോഷ്യല്‍ മീഡിയയുമായി പത്താംക്ലാസുകാരന്‍

social media
കോട്ടയം: ഓര്‍ക്കുട്ടിനും ഫെയ്‌സ് ബുക്കിനും പകരം വയ്ക്കാന്‍ ഒരു സോഷ്യല്‍ മീഡിയയുമായി പത്താം ക്ലാസുകാരന്‍. വൈക്കം കാലാകോടത്ത് മാര്‍ട്ടിന്‍ ജോസഫിന്റെയും ആനി മാര്‍ട്ടിന്റെയും മകന്‍ ഇമ്മാനുവല്‍ മാര്‍ട്ടിനാണ് സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ സമൂഹത്തിനായി തുറക്കുന്നത്. അമ്മ കോട്ടയത്ത് നടത്തുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ ചിലവഴിക്കുന്ന അവധിക്കാല സമയങ്ങളും വീട്ടിലെ കമ്പ്യൂട്ടറും ഒക്കെ ഉപയോഗപ്പെടുത്തിയാണ് ഇമ്മാനുവലിന്റെ പുതിയ സംരഭം. ഐ ചാറ്റ് എന്ന് പേരിട്ടിരിക്കുന്ന സൈറ്റിന്റെ പ്രകാശനം. ഇപ്പോള്‍ തന്നെ 53 ലേറെ പേര്‍ സൈറ്റില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ചാറ്റിനിംഗിനൊപ്പം ഷെയറിംഗും, ഷോപ്പിംഗും , പഠനസഹായവുമൊക്കെ സൈറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. അദ്ധ്യാപകര്‍ ഓരോ വിഷയത്തിലും നല്‍കുന്ന ക്ലാസുകളുടെ വീഡിയോ ക്ലിപ്പിംഗുകളും, പുസ്തകങ്ങളുടെ പിഡിഎഫ് ടൈപ്പ് ഫയലുകളും എല്ലാം ലഭ്യമാക്കാനാണ് ഇമ്മാനുവലിന്റെ നീക്കം. ഇതിനായി സ്‌കൂള്‍ അധികൃതരുടെയും അദ്ധ്യാപകരുടെയും സഹായം തേടുമെന്ന് ഇമ്മാനുവല്‍ പറഞ്ഞു. 2020ല്‍ എല്ലാ കുറവുകളും തീര്‍ത്ത് സൈറ്റ് പൂര്‍ണരൂപത്തില്‍ രൂപകല്‍പ്പന ചെയ്യാനാണ് ഇമ്മാനുവലിന്റെ ശ്രമം. ശരവമരേീാശിഴീെീി എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്തു കൊടുത്താല്‍ ഐ ചാറ്റില്‍ അക്കൗണ്ട് തുടങ്ങാം.

11മത്തെ വയസ്സുമുതല്‍ സ്വന്തമായി കോഡിംഗ് പഠിക്കുകയാണ് ഇമ്മാനുവല്‍. യു ട്യൂബിന്റെ സഹായത്തോടെയാണ് ഇമ്മാനുവലിന്റെ പഠനം. ഇതിനോടകം എച്ച്ടിഎംഎല്‍, ജാവാ സ്‌ക്രിപ്റ്റ്, പിഎച്ച്പി, സിഎസ്എസ്, മൈഎസ്‌ക്യുഎല്‍ തുടങ്ങി അഞ്ചോളം സോഫ്റ്റ് വെയര്‍ ഭാഷകളും ഇമ്മാനുവല്‍ വശത്താക്കി കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി പുതിയ സോഷ്യല്‍ മീഡിയയുടെ രൂപകല്‍പ്പനയിലായിരുന്നു ഇമ്മാനുവല്‍. ഹാക്കിംഗിനു പോലും ഇടനല്‍കാനാവാത്ത വിധം സുരക്ഷയൊരുക്കിയാണ് സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  ഇതേ സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനായ സഹോദരന്‍ ജോസഫ് മാര്‍ട്ടിനും ചേട്ടന് കൂട്ടായുണ്ട്. ഡിസൈനിംഗ് രംഗത്താണ് ജോസഫിന്റെ വിരലുകള്‍ പതിയുന്നത്.

സ്വന്തമായി വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്ത ഇമ്മാനുവല്‍ തെഫില്ലാ ചാരിറ്റബിള്‍ ട്രസ്റ്റിന് വേണ്ടിയും സൈറ്റ് ചെയ്തിട്ടുണ്ട്. കെ ഇ സ്‌കൂളില്‍ കേരള സിലബസില്‍ പത്താംക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇമ്മാനുവല്‍ അടുത്തവര്‍ഷം കേരളത്തിന് മാത്രമായി കേരള സ്റ്റഡി എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പ ചെയ്യാനൊരുങ്ങുകയാണ്. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ 40 ശതമാനം സാമൂഹിക പ്രവര്‍ത്തനത്തിനായി മാറ്റി വയ്ക്കാനും ഈ മിടുക്കന്‍ മറക്കുന്നില്ല.

തെഫില്ലാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മൂന്നാം വാര്‍ഷികാഘോഷം നടക്കുന്ന ഇന്ന് കാരാപ്പുഴ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് ഐ ചാറ്റ്ിന്റെ പ്രകാശനം നിര്‍വഹിക്കും.സമ്മേളനം ജോസ്.കെ മാണി എം.പി ഉദ്ഘാടനം ചെയ്യും.തെഫില്ലായുടെ വെബ്‌സൈറ്റ് ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ.സോനാ പി.ആര്‍ നിര്‍വ്വഹിക്കും.പഠനോപകരണ വിതരണം വൈസ് ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ് നിര്‍വഹിക്കും.

You must be logged in to post a comment Login