പുതിയ സ്‌കോഡ യെറ്റി ഫ്രാന്‍ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍

നവീകരിച്ച സ്‌കോഡ യെറ്റി ഈ വര്‍ഷത്തെ ഫ്രാന്‍ക്ഫര്‍ട്ട് മോട്ടോര്‍ഷോയുടെ പ്രധാന ആകര്‍ഷണമാകും. മുന്‍പിലും വശങ്ങളിലുമുളള മാറ്റങ്ങള്‍,പുതിയ അലോയ് വീലുകള്‍,പുതിയ അകംമോടി,നവീകരിച്ച എഞ്ചിന്‍ എന്നിവയോടെയാണ് യെറ്റിയെത്തുന്നത്.
new-skoda-yeti-1_560x420
രണ്ട് പതിപ്പുകളായാണ് സ്‌കോഡ യെറ്റി വിപണിയിലെത്തിക്കുന്നത്. ഒന്നു നഗരയാത്രയ്ക്കും മറ്റൊന്ന് ദൂരയാത്രകള്‍ക്കുമുളളതാണ്.ബംപറുകള്‍,അണ്ടര്‍റൈഡ് ഗാര്‍ഡ്,സൈഡ് മോള്‍ഡിംഗ് എന്നിവയിലാണ് രണ്ടു പതിപ്പുകളും തമ്മില്‍ പ്രകടമായ വ്യത്യാസമുളളത്.ബ്ലാക്ക് പ്ലാസ്റ്റിക് കോട്ടിംഗും ദീര്‍ഘദൂരയാത്രയ്ക്കുപയോഗിക്കുന്ന യെറ്റിക്ക് അഴക് കൂട്ടുന്നു. ഗ്രില്ലിലുളള പുതുമ,ബി സിനോണ്‍ ഹെഡ്‌ലൈറ്റുകള്‍,എല്‍ഇഡി ലൈറ്റുകള്‍ എന്നിവ മുന്‍ഗാമിയെ കടത്തി വെട്ടുന്നതാണ്.

 

 

You must be logged in to post a comment Login