പുതുക്കിയ കിടിലന്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 449 പ്ലാന്‍!

ഒരു മാസം ഉപയോഗിക്കാനായി മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന ഡാറ്റ പലപ്പോഴും നമ്മള്‍ ഉപയോഗിച്ച് തീരണം എന്നില്ല. ഇത് അടുത്ത മാസം ഉപയോഗിക്കാനായെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? വഴിയുണ്ട്, എയര്‍ടെലിന്‍റെ പുതിയ ഓഫറില്‍.

പുതുക്കിയ പ്ലാനില്‍ നേരത്തെ 40ജിബി 3ജി/ 4ജി ഡേറ്റയായിരുന്നു ഈ പ്ലാനില്‍ എങ്കില്‍ ഇപ്പോള്‍75ജിബി ഡേറ്റയാണ് നല്‍കുന്നത്. ഇതു കൂടാതെ 100എസ്‌എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്. ഒരു മാസം ഉപയോഗിച്ചു തീരാത്ത 500ജിബി വരെയുള്ള ഡാറ്റ അടുത്ത മാസത്തേക്ക് ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി ഈ പ്ലാനിലൂടെ നല്‍കുന്നു

വിങ്ക് ടിവി സ്ബ്‌സ്‌ക്രിപ്ഷന്‍, ലൈവ് ടിവി ലൈബ്രറി ആക്‌സസ്, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും ഈ ഓഫറിനൊപ്പം നല്‍കുന്നുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് പുതുക്കിയ 499 രൂപ പ്ലാന്‍ നല്‍കുന്നത്.

649 രൂപയുടെ പ്ലാനും എയര്‍ടെല്‍ ഈയിടെ പുതുക്കിയിരുന്നു. ഈ പ്ലാനില്‍ നിലവില്‍ 90ജിബി ഡേറ്റ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, പ്രതിദിനം 100എസ്‌എംഎസ് നല്‍കുന്നുണ്ട്.

ഇതിലും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍, ലൈവ് ടിവി/ മൂവി ലൈബ്രറി ആക്‌സസ്, വിങ്ക് ടിവി സബ്‌സ്‌ക്രിപിഷന്‍, ഹാന്‍സെറ്റ് ഡാമേജ് പ്രൊട്ടക്ഷന്‍ എന്നിവയും നല്‍കുന്നു. ഇത് കൂടാതെ പ്ലാനിനോടൊപ്പം സൗജന്യമായി ഒരു ഫാമിലി കണക്ഷനും നേടാനുള്ള അവസരമുണ്ട്

You must be logged in to post a comment Login