പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് അമലാ പോള്‍

കൊച്ചി: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കോടി രൂപ വിലവരുന്ന ആഢംബര കാറിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിലാണ് അമലാ പോളിന്റെ മറുപടി.നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ നടി അമലാ പോളിന്റെ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചതിനു അിഭാഷകന്‍ മുഖേനയാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. ഒരു കോടി രൂപ വിലവരുന്ന എസ് ക്ലാസ് ബെന്‍സ് വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് താനെന്നും, കേരളത്തില്‍ വാഹന നികുതി അടക്കാന്‍ അതിനാല്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്തെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് നേരത്തെ അമലാ പോള്‍ പറഞ്ഞിരുന്നു. പുതുച്ചേരിയില്‍ വ്യാജ വാടകക്കരാറുണ്ടെന്നും നടി വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും എറണാകുളം ആര്‍ടിഒ പറഞ്ഞു. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടം ഉണ്ടാക്കിയത്.

You must be logged in to post a comment Login