പുതുമോടിയോടെ മഹീന്ദ്ര ബൊലേറോ പിക് അപ് നിരത്തിലെത്തി

മൈക്രോ ഹൈബ്രിഡ് സാങ്കേതികതയോടുകൂടി മഹീന്ദ്ര അവരുടെ ബൊലേറോ പിക് അപിന്റെ പുതുക്കിയ മോഡല്‍  നിരത്തിലിറക്കി. 13.86 കിലോമീറ്റര്‍ വരെ മൈലേജ് തരാന്‍ ഉപകരിക്കുന്നതാണ് ഹൈബ്രിഡ് സാങ്കേതികത്വം. ഇന്റീരിയറിലും എക്‌സ്റ്റീറിയറിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്.

 

63 എച്ച് പി  കരുത്തും 195 എന്‍ എം ടോര്‍ക്കും തരുന്ന  എം ഡി ഐ എഞ്ചിനാണ് ബൊലേറോ ഫഌറ്റ് ബഡിന്റെ പ്രത്യേകത. 1,250 കിലോ വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഫഌറ്റ് ബഡ് ബൊലേറോ എന്ന സവിശേഷതയുമുണ്ട്. കൂടുതല്‍ ഭാര വാഹക ശേഷിയോടെ വിപണിയുടെ ആവശ്യമനുസരിച്ച് നവീകരിച്ചാണ് ബൊലേറോ ഫഌറ്റ് ബഡ് പുറത്തിറക്കുന്നതെന്ന് കമ്പനി ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് പവന്‍ ഷാ  പറഞ്ഞു. കമ്പനിയുടെ പിക് അപ് വിപണിയുടെ 60 ശതമാനത്തോളം പങ്കാളിത്തമാണ് ബൊലേറോയ്ക്കുള്ളത്.
മള്‍ട്ടി റിഫഌക്ടര്‍ ഹെഡ്‌ലാംമ്പ്, മഹീന്ദ്രയുടെ സ്വന്തം ഗ്രില്‍, മെറ്റാലിക് ബമ്പര്‍, വീല്‍ ആര്‍ക്  എന്നിവ പിക്അപിന്റെ മോടി കൂട്ടിയിട്ടുണ്ട്.  സവിശേഷമായ പെയിന്റിങും  വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഓയില്‍ മാറ്റം 10,000 കിലോമീറ്ററിന് ശേഷവും ഗിയര്‍ ഓയില്‍ മാറ്റം 40,000 കിലോമീറ്ററിന് ശേഷവും മതിയെന്നത് പരിപാലന ചെലവ് കുറക്കുന്നു. മൂന്നുവര്‍ഷം വരെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ലൈഡറോടുകൂടിയ ബക്കറ്റ് സീറ്റ്, മാഗസിന്‍ പോക്കറ്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ്, രണ്ട് സീറ്റിലും സീറ്റ് ബല്‍റ്റ് തുടങ്ങിയവയും ബൊലേറോ ഫഌറ്റ് ബഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  5.55 ലക്ഷം രൂപയാണ് ബി എസ് ത്രീ വേരിയന്റിന്റെ കൊച്ചി ഷോറും വില.

You must be logged in to post a comment Login