പുതുവര്‍ഷത്തില്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം കുറയ്ക്കും


കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം കുറക്കാന്‍ നീക്കം. 2017ന്റെ ആദ്യം തന്നെ ഐഫോണ്‍ ഉല്‍പ്പാദനം 10 ശതമാനം കുറക്കുമെന്നാണ് റിപ്പോര്‍ട്ട്.

യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസര്‍ച്ച് സ്ഥാപനമായ ഫ്‌ലൂരിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഡിസംബര്‍ 19 മുതല്‍ 25 വരെയുള്ള കാലയളവില്‍ ഐഫോണിന്റെയും ഐപാഡിന്റെയും വില്‍പനയില്‍ 44% കുറവാണ് ഉണ്ടായതാണ് ഉല്‍പാദനം കുറക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചതെന്ന് സൂചന.

ആപ്പിള്‍ ഐഫോണിന്റെ ഉല്‍പാദനം കുറക്കുന്നത് ഇതാദ്യമായല്ല. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഐഫോണുകളുടെ ഉല്‍പ്പാദനം 30% കുറച്ചിരുന്നു.

2017ല്‍ ബാംഗ്ലൂരില്‍ ഐഫോണിന്റെ നിര്‍മാണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിലാണ് ആപ്പിള്‍. ഇന്ത്യയില്‍ ഐഫോണിന്റെ നിര്‍മാണം ആരംഭിച്ചാല്‍ ഫോണുകളുടെ നിര്‍മാണം കുറയുന്നതിന് കാരണമാവും.

You must be logged in to post a comment Login