പുതുവർഷത്തിൽ ഇസുസു വാഹനങ്ങളുടെ വില വർധിക്കും

പുതുവർഷത്തിൽ വാഹനങ്ങളുടെ വില വർധിപ്പിക്കാനൊരുങ്ങി ഇസുസു. 2018 ജനുവരി ഒന്നു മുതൽ എസ്‍യുവികളുടെയും പിക് അപ്പ് വാഹനങ്ങളുടെയും വിലയാണ് വർധിപ്പിക്കുന്നത്. മൂന്ന് മുതൽ നാല് ശതമാനം വരെയാകും വില വർധന.

ഇന്ത്യയിൽ ഇസുസുവിന്‍റെ ഡി-മാക്‌സ് വി-ക്രോസ്, ഡി-മാക്‌സ്, എംയു-എക്‌സ് വാഹനങ്ങളാണ് നിലവിൽ വിൽക്കപ്പെടുന്നത്. 13.31 ലക്ഷം രൂപയാണ് വി-ക്രോസിന്. എംയു-എക്‌സിന് 25 ലക്ഷം രൂപ. വാണിജ്യ വാഹനങ്ങളായ ഡി-മാക്സിന് 15,000 രൂപ വരെ വർധനവുണ്ടാകും. 2018 ജനുവരിയിലായിരിക്കും പുതുക്കിയ വില പ്രാബല്യത്തിൽ വരിക.

ഇസുസു മാത്രമല്ല ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡയും ജനുവരി ഒന്നു മുതൽ കാറുകളുടെയും എസ്‌യുവികളുടെയും വിലവര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

You must be logged in to post a comment Login