പുത്തന്‍ ഐഫോണുകളെ പോലും വെല്ലുന്ന ഫീച്ചറുകളുമായി വാവെയ് P10

വാവെയ്‌യുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ് സ്മാര്‍ട്ട്‌ഫോണ്‍ P10 ഉടന്‍ വിപണിയില്‍. ഐഫോണ്‍ 7, സാംസങ് ഗ്യാലക്‌സി ട7 എന്നിവയെ വെല്ലുന്ന ഫീച്ചറുകളുമായാണ് പി10 ന്റെ വരവ്. ഹൈഎന്‍ഡ് സവിശേഷതകളുള്ള ഫോണാണിത്. 5.1 ഇഞ്ച് 1,920 ഃ 1,080 സ്‌ക്രീനുള്ള ഫോണിനു 64 GB സ്റ്റോറേജുണ്ട്. 3,200mAh ബാറ്ററി ശേഷി കൂടുതല്‍ നേരം ബാക്കപ്പ് നല്‍കുന്നു. 4GB റാമുള്ള P10 ഹിസിലികോണ്‍ കിരിന്‍ 960 പ്രോസസറിന്റെ കരുത്തോടു കൂടിയാണ് എത്തുന്നത്.

കേവലം ഇരുപതു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചാര്‍ജ് നല്‍കുന്ന സൂപ്പര്‍ ചാര്‍ജിങ് ടെക്‌നോളജിയാണ് ഇതിലുള്ളത്. ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ടിന്റെയും EMUI 5.1 സോഫ്റ്റ്‌വെയറിന്റെയും കോംപിനേഷനാണ് ഇതിന്റെ പ്ലാറ്റ്‌ഫോം.

സോഫ്റ്റ്കീകള്‍ ഇല്ലാത്ത ഫോണിത്. ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള സ്‌ക്രീനില്‍ ഒരു തവണ ടാപ്പ് ചെയ്താല്‍ തൊട്ടു പിന്നിലേക്ക് പോവാം. ഹോമില്‍ പോവണമെങ്കില്‍ സ്‌ക്രീന്‍ ഹോള്‍ഡ് ചെയ്യുക. സൈ്വപ്പ് ചെയ്താല്‍ മുന്‍പേ ഉപയോഗിച്ച ആപ്പുകളുടെ വിവരം ലഭിക്കും.

ഡിസ്‌പ്ലേയുടെ പരമാവധി ഉപയോഗമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ആപ്പുകള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനായി അള്‍ട്രാ മെമ്മറി എന്ന ഫീച്ചറും ഈ ഫോണിനുണ്ട്. ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ കൈവിരല്‍ അടുത്തതായി സ്‌ക്രീനില്‍ എവിടെ സ്പര്‍ശിക്കുമെന്നു പ്രവചിക്കുന്ന അള്‍ട്രാ റെസ്‌പോണ്‍സ് ഫീച്ചറുമുണ്ട് ഈ ഫോണിന്.

12 മെഗാപിക്‌സല്‍ കളര്‍ സെന്‍സര്‍, 20 മെഗാപിക്‌സല്‍ മോണോ സെന്‍സര്‍ എന്നിവയുടെ വിചിത്രമായ കോംപിനേഷന്‍ ഫീച്ചറുകളിലാണ് ക്യാമറ പ്രവര്‍ത്തിക്കുന്നത്. ലെയ്ക്ക ഡ്യുവല്‍ ക്യാമറ 2.0 പ്രോ എഡിഷനെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ക്യാമറ ഫോട്ടോയുടെ തെളിച്ചം സ്വയം ക്രമീകരിച്ച് കൂടുതല്‍ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു.

സെറാമിക് വൈറ്റ്, തിളങ്ങുന്ന നീല, തിളങ്ങുന്ന ഗോള്‍ഡ്, പ്രസ്റ്റീജ് ഗോള്‍ഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, മിസ്റ്റിക് സില്‍വര്‍, റോസ് ഗോള്‍ഡ്, ഗ്രീനറി എന്നിങ്ങനെ നിരവധി നിറങ്ങളില്‍ ഈ ഫോണ്‍ ഇറങ്ങും. ഈ മാസം വിപണിയില്‍ എത്തുമ്പോള്‍ P10നു ഏകദേശം 46,000 രൂപയും P10 പ്ലസിനു 50,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login