പുത്തന്‍ ഐഫോണുകള്‍ അവതരിപ്പിച്ച് ആപ്പിള്‍

 

apple introducing iphone xs, iphone xs max, and iphone xr

കാലിഫോര്‍ണിയ: ടെക് ലോകത്തെ ഞെട്ടിച്ച്‌ പുതിയ മോഡലുകള്‍ പുറത്തിറക്കി വീണ്ടും ആപ്പിള്‍. സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ ഐഫോണ്‍ എക്സ് എസ്, എക്സ് എസ് മാക്സ് , എക്സ് ആര്‍ എന്നീ മൂന്നു മോഡലുകളും ആപ്പിള്‍ വാച്ച്‌ സീരിസിലെ പുതിയതുമാണ് പുറത്തിറക്കിയത്.

5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പങ്ങളാണ് പുതിയ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇരട്ട സിം പ്രേമികളെ കൂടി കൈയിലെടുക്കാന്‍ ആദ്യമായി ഡ്യുവല്‍ സിം കൂടി ഫോണിനൊപ്പം ഉള്‍പ്പെടുത്തി. സുപ്പര്‍ റെറ്റിന ഒഎല്‍ഇഡി ഡിസ്‌പ്ലേയും 12 മെഗാപിക്‌സലിൻ്റെ ഇരട്ട പിന്‍ കാമറകളും നല്‍കിയിട്ടുണ്ട്. ഐഫോണ്‍ എക്‌സ് എസ്, എക്‌സ് എസ് മാക്‌സ് ഫോണുകള്‍ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജില്‍ ലഭിക്കും.

ആരോഗ്യരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന ആപ്പിള്‍ വാച്ച് 4 പുറത്തിറക്കിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ആപ്പിള്‍ വാച്ച്‌ 4 ഇ.സി.ജി അറിയാനുള്ള ആപ്പുമായാണ് ഇക്കുറി രംഗത്തെത്തുന്നത്. 30 സെക്കന്‍ഡിനുള്ളില്‍ പുതിയ ഡിവൈസിലുടെ ഇ.സി.ജി പരിശോധിക്കാന്‍ കഴിയുമെന്നാണ് ആപ്പിളിൻ്റെ അവകാശവാദം. ഹെല്‍ത്ത് ആപ്സ്, ഓഹരി വിപണി അപ്ഡേഷന്‍ തുടങ്ങിയവ അറിയാനുള്ള അവസരവും വാച്ചില്‍ നല്‍കിയിരിക്കുന്നു.

എല്ലാ പുതിയ വാച്ചുകളും വാട്ടര്‍ റെസിസ്റ്റന്‍സാണ്. വെള്ളതിനിടിയില്‍ രണ്ട് മീറ്റര്‍ താഴ്ചയില്‍ വരെ 30 മിനിറ്റ് കിടന്നാലും ഫോണുകള്‍ക്ക് ഒന്നും സംഭവിക്കില്ല.

750 ഡോളറുണ്ടെങ്കിലും താരതമ്യേന വില കുറഞ്ഞ മോഡലായ ഐഫോണ്‍ ടെന്‍ ആര്‍ ആണ് പുതു മോഡലുകളിലെ താരം. ഐഫോണ്‍ ടെന്‍ എസ്, ടെന്‍എക്‌സ് മാക്‌സ് ഫോണുകള്‍ 512 ജിബി വരെ സംഭരണ ശേഷിയില്‍ ലഭിക്കും. 999 ഡോളറാണ് ടെന്‍ എസിന്റെ തുടക്കവില. 1099 ഡോളറാണ് ടെന്‍ എസ് മാക്‌സിന്. വിവിധ നിറങ്ങളില്‍ മോഡലുകള്‍ ലഭ്യമാണ്..

You must be logged in to post a comment Login