പുത്തന്‍ ലുക്കുമായി “പള്‍സര്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ്”

ബജാജില്‍ നിന്നും കിടിലന്‍ ലുക്കും കരുത്തുമായി പുതിയ പള്‍സര്‍ എത്തുന്നു. 2014 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച പള്‍സര്‍ സൂപ്പര്‍ സ്‌പോര്‍ടാണ് ആറ് മാസത്തിനുള്ളില്‍ എത്തുന്നത്..375 സിസിയുടെ എന്‍ജിനാണ് പുതിയ പതിപ്പിന് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ എന്ന മോഡലിനെ മുഴുവന്‍മാറ്റുന്ന ട്വിന്‍ ഹെഡ്‌ലൈറ്റാണ് ഡിസൈനില്‍ പള്‍സര്‍ 375ന്റെ മുഖ്യ ആകര്‍ഷണം.നിലവില്‍ പള്‍സര്‍ 200 എന്‍എസ്, പള്‍സര്‍ 220, പള്‍സര്‍ 180, പള്‍സര്‍ 150, പള്‍സര്‍135 എന്നീ വേരിയന്റുകളാണ് ലഭിക്കുന്നത്.

You must be logged in to post a comment Login