പുത്തൻ വാഗൺ ആറുമായി മാരുതി


maruti-suzuki-wagonr-vxi-plus_827x510_81485515630

പുതിയ സ്വിഫ്റ്റിന് ഇന്ത്യയിൽ ഉജ്ജ്വലമായ വരവേല്പാണ് ലഭിച്ചത്. നിരത്തിലെത്തും മുൻപെ തന്നെ ബുക്കിങിൽ റെക്കോർഡും സൃഷ്ടിച്ചു കഴിഞ്ഞിരുന്നു സ്വിഫ്റ്റ്. ഇപ്പോഴിതാ വാഗൺ ആറിന്‍റെ പുതിയ പതിപ്പിനെ കൂടി വിപണിയിലവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. ഉടൻ തന്നെ പുതിയ വാഗൺ ആറിന്‍റെ അവതരണമുണ്ടാകുമെന്നാണ് കമ്പനി നൽകുന്ന സൂചന.

ഡൽഹി പരീക്ഷണയോട്ടം നടത്തുന്നതായിട്ടുള്ള വാഗൺ ആറിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി ഇക്കുറി മറയൊന്നുമില്ലാതെയാണ് മാരുതിയുടെ പരീക്ഷണയോട്ടം. അതുകൊണ്ട് വരവിന് മുൻപെ തന്നെ വാഗൺ ആറിന്‍റെ പരിഷ്കരിച്ച മുഖം പുറംലോകം കണ്ടുകഴിഞ്ഞു.

ഇന്ധനക്ഷമത വർധിപ്പിക്കുന്ന പുത്തൻ സാങ്കേതികതയും മാരുതി പുതിയ വാഗൺ ആറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതു വ്യക്തമാക്കുന്ന ഐഡിലിങ് സ്റ്റോപ് എന്ന ബാഡ്ജിങും പിൻഭാഗത്ത് ഇടംതേടിയിട്ടുണ്ട്. സുസൂക്കിയുടെ HEARTECT പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്പന.

കാഴ്ചയിൽ ഒരു അഗ്രസീവ് ലുക്കാണ് പുത്തൻ വാഗൺ ആർ കൈവരിച്ചിരിക്കുന്നത്. മുകളിലേക്ക് നീളുന്ന ഹെഡ്‌ലൈറ്റുകള്‍, മൂന്ന് സ്ലാറ്റ് ക്രോം ഗ്രില്‍, സ്റ്റീല്‍ വീലുകള്‍, നാല് തട്ടുകളോട് കൂടിയ എയര്‍ ഡാം എന്നിവയാണ് ഫ്രണ്ട് എൻഡിലെ മുഖ്യ സവിശേഷതകൾ.

എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് പിൻഭാഗത്തെ പ്രധാന ഹൈലേറ്റ്. ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം ഉൾപ്പടെയുള്ള പ്രീമിയം ഫീച്ചറുകൾ ഇടംപിടിക്കാനുള്ള സാധ്യതയുണ്ട്. എബിഎസ്, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകൾ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ഒരുങ്ങുന്നതായിരിക്കും. അകത്തളത്തിലെ വിശാലതയാണ് മറ്റൊരു പ്രധാന സവിശേഷത.

ബിഎസ് IV മാനദണ്ഡങ്ങൾ പാലിക്കുന്ന 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എൻജിനിലാണ് പുത്തൻ വാഗൺ ആർ അവതരിക്കുന്നത്. 67 ബിഎച്ച്പിയും 90 എൻഎം ടോർക്കും സൃഷ്ടിക്കുന്ന എൻജിനിൽ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സും ലഭ്യമാക്കുന്നതായിരിക്കും.

You must be logged in to post a comment Login