പുനലൂർ നിയോജകമണ്ഡലത്തിൽ ഇന്ന് ഹർത്താൽ

 

hartal in punalur constituency

പുനലൂർ: പുനലൂർ നിയോജകമണ്ഡലത്തിൽ ഇന്ന് സിപിഐ ഹർത്താൽ ആചരിക്കും. ഇന്നലെ അഞ്ചൽ മണ്ഡലം സെക്രട്ടറിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഇന്നലെ വൈകുന്നേരം നടന്ന പഞ്ച് മോദി ചലഞ്ചിനിടെ സംഘർഷമുണ്ടായി. തുടർന്ന് അഞ്ചൽ സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാലിന്റെ പോലീസ് അറസ്റ്റ് ചെയ്തു.

പഞ്ച് മോദി ചലഞ്ച് തടയാൻ ബിജെപി പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. ലിജു ജമാലിന്റെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്. പുനലൂർ സിഐക്ക് സംഘർഷത്തിൽ പരിക്കേറ്റു.

You must be logged in to post a comment Login