പുരുഷന്മാരുടെ സൗന്ദര്യ സംരക്ഷണത്തിനായി ചില പൊടികൈകള്‍

ഏത് അവസരത്തിലും സുന്ദരന്മാര്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പുരുഷന്മാർ. സ്ത്രീകളെപ്പോലെ തന്നെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരും കൂടിയാണ് അവർ. ഇതാ സൗന്ദര്യസംരക്ഷണത്തിനായി പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ചില സൂത്രവിദ്യകള്‍.

 ഷേവ് ചെയ്യുന്നതിനുമുമ്പ് മുഖം ഫേഷ്യല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കും. പിന്നീട് പ്രീഷേവിംഗ് ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം. ഷേവ് ചെയ്ത ശേഷം ആല്‍ക്കഹോള്‍ ഇല്ലാത്ത ആഫ്റ്റര്‍ ഷേവ് ലോഷന്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മം വരളാതെ സംരക്ഷിക്കും.

പുറത്തേക്ക് പോകുന്നതിനുമുമ്പ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കുക. മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നതും ചര്‍മ്മം മൃദുവാകാന്‍ സഹായിക്കും. ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മ സൗന്ദര്യം വര്‍ധിക്കാന്‍ സഹായിക്കും. ദിനവും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും. ദിവസവും ഏഴ് മണിക്കൂറില്‍ കൂടുതല്‍ സമയം ഉറക്കത്തിനായി നീക്കിവെക്കുക.

അല്പം ചെറുനാരങ്ങാനീരും പഞ്ചസാരയും യോജിപ്പിച്ച് മുഖം സ്‌ക്രബ് ചെയ്യുന്നത് മൃതകോശങ്ങള്‍ അകറ്റി ചര്‍മ്മം സുന്ദരമാക്കും. പുറത്തേക്ക് പോകുമ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റും. മുടികൊഴിച്ചില്‍ തടയാനായി ആഴ്ചയില്‍ ഒരിക്കല്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യാം. ചുണ്ടില്‍ ഷിയ ബട്ടര്‍ പുരട്ടുന്നത് മൃദുത്വം നിലനിര്‍ത്തും. രാത്രിയില്‍ കാലുകള്‍ ഇളംചൂട് വെള്ളത്തില്‍ മുക്കിവെച്ചശേഷം സ്‌ക്രബ് ചെയ്ത് മസാജ് ചെയ്യുന്നത് പാദങ്ങള്‍ സുന്ദരമാക്കും.

You must be logged in to post a comment Login