പുരുഷന്മാര്‍ക്കും പുരികക്കൊടികള്‍ മനോഹരമാക്കാം

പെണ്‍കൊടികളുടെ മാത്രം വെട്ടിയൊതുക്കി മനോഹരമായ പുരികകൊടികള്‍…..പുരികം എടുക്കാനും മറ്റും പെണ്‍കുട്ടികള്‍ മാത്രം ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്ന കാലമൊക്കെ കഴിഞ്ഞു. പുരുഷന്മാര്‍ക്കും ഇതില്‍ അല്പമൊക്കെ ശ്രദ്ധിച്ചാല്‍ മുഖം കൂടുതല്‍ മനോഹരമാക്കാം. എന്നാല്‍ പുരികം മനോഹരമാക്കാന്‍ റേസര്‍ ഉപയോഗിച്ച് വടിക്കുന്നത് ഗുരുതരമായ ഫലമാകും ഉണ്ടാക്കുക. അബദ്ധത്തില്‍ കൂടുതല്‍ രോമം നഷ്ടമാകാനാണ് പ്രഥമ സാധ്യത.

ഇതേ തുടര്‍ന്ന് ഈ സ്ഥലത്ത് രോമം താടി രോമങ്ങള്‍ പോലെ കട്ടിയായും ഇടകലര്‍ന്നും വളരുന്നു. പുരിക രോമങ്ങള്‍ പ്രതീക്ഷിക്കാത്ത ദിശയിലേക്ക് വളരാനും കാരണമാകും. ചിലരില്‍ റേസറിന്‍െറ മുറിപ്പാടുകള്‍ വ്യക്തമായി തെളിഞ്ഞുകാണുകയും ചെയ്യും. രോമം തിടുക്കത്തില്‍ നീക്കാതിരിക്കുക. തിടുക്കം കൂടിയാല്‍ ആവശ്യത്തിലധികം രോമം നഷ്ടമാകാനിടയുണ്ട്. സമയമെടുത്ത് ഓരോ രോമങ്ങള്‍ വീതം കളഞ്ഞുനോക്കൂ.

നിങ്ങള്‍ ആഗ്രഹിച്ച രീതിയില്‍  പുരികത്തിലെ രോമങ്ങള്‍ നീക്കാം. നീണ്ട  രോമങ്ങള്‍ പറിക്കുന്നത് ഒഴിവാക്കുക. കാടുപിടിച്ച അവസ്ഥ ഒഴിവാക്കാന്‍ അവ ചെറുതായി നീളം കുറക്കുക. ചെറിയ ചീപ്പ് ഉപയോഗിച്ച് പുരികത്തിലെ രോമങ്ങള്‍ മുകള്‍ ഭാഗത്തേക്ക് ചീകിയാല്‍ നീളമുള്ള രോമങ്ങള്‍ കണ്ടെത്തൊം. ചെറിയ കത്രിക ഉപയോഗിച്ച് അവയുടെ നീളം കുറച്ചാല്‍ മാത്രം മതി.
Young men pluck his eyebrows.
രോമം പിഴുതുമാറ്റുന്നതിന് മുമ്പോ വടിക്കുന്നതിന് മുമ്പോ ആ ഭാഗത്ത് അഴുക്കും എണ്ണമയവും ഇല്ലെന്ന് ഉറപ്പാക്കുക. ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകിയാല്‍ മുഖ ഭാഗങ്ങള്‍ വൃത്തിയാവുകയും രോമകൂപങ്ങളുടെ ഭാഗം മൃദുവാകുകയും ചെയ്യും. വേദനയില്ലാതെ രോമങ്ങള്‍ നീക്കാന്‍ ഇതുവഴി കഴിയും.

ഉയര്‍ന്ന നിലവാരമുള്ള ചെറുചവണകളോ വാക്‌സുകളോ ഉപയോഗിക്കുക. കുറഞ്ഞ നിലവാരമുള്ള സാധനങ്ങള്‍ ഉപയോഗിച്ചാല്‍ തൊലിയില്‍ നിന്ന്് രോമങ്ങള്‍ പുതുതായി ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പുരികത്തെ നല്ല നിവാരത്തില്‍ കാത്തുസൂക്ഷിക്കാന്‍ നല്ല സാധനങ്ങള്‍  തന്നെ ഉപയോഗിക്കുക.

You must be logged in to post a comment Login