പുരുഷന്മാര്‍ക്കുമുണ്ട് അറിയാന്‍ ചിലതൊക്കെ

സാന്ദര്യവും സൗന്ദര്യസംരക്ഷണവുമൊക്കെ പെണ്ണുങ്ങളുടെ മാത്രം കുത്തകയൊന്നുമല്ല. പുരുഷന്മാരും അറിയാനുണ്ട് ചിലതൊക്കെ സൗന്ദര്യസംരക്ഷണത്തെക്കുറിച്ച് . പുരുഷന്മാര്‍ക്കും സുന്ദരന്മാരാകാന്‍ ഇന്ന് ചില ഫെയ്‌സ് ക്രീമുകളും ഫെയ്‌സ് വാഷുകളും വിപണിയിലുണ്ട്. ഇതിന് പുറമേ ശ്രദ്ധിക്കാനുണ്ട് ചിലത്. പ്രശ്‌സ്തര്‍ നിര്‍ദ്ദേശിച്ച ചില ടിപ്‌സ് ഇതാ….

1.ഷേവിംങ് കിറ്റ് – ഷേവ് ചെയ്ത് വൃത്തിയായ മുഖമാണ് പുരുഷ സൗന്ദര്യത്തിന്റെ പ്രധാന അളവുകോല്‍. ഷേവിങ് ജെല്‍, ക്രീം എന്നിവ ഉപയോഗിച്ചാല്‍ ഷേവിങിനിടയുണ്ടാവുന്ന മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ സഹായിക്കും അങ്ങനെ മുഖത്തെ മുറിപ്പാടുകള്‍ ഇല്ലാതാക്കാനും ക്രീമുകള്‍ക്കാവും.

2. ഫേഷ്യല്‍ ക്ലെന്‍സര്‍ – പുരുഷന്‍മാര്‍ക്കായി തയ്യാറാക്കുന്ന ക്ലെന്‍സര്‍ മുഖത്ത് അധികമുള്ള എണ്ണമയം നീക്കി മുഖചര്‍മ്മം സുന്ദരമാക്കുന്നു.

men
3.മോയിസ്ചറൈസര്‍- പുരുഷന്‍മാര്‍ എപ്പോഴും ഉപയോഗിക്കാന്‍ മറക്കുന്ന ഒന്നാണ് മോയ്‌സചറൈസിങ് ക്രീമുകള്‍. ചര്‍മ്മം മൃദുവായിരിക്കാന്‍ മോയ്‌സചറൈസിങ് ക്രീമുകളുടെ ഉപയോഗം വളരെ അത്യാവശ്യമാണ്.

4. ഡിയോഡറന്റ് –  സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരുടെ വിയര്‍പ്പു ഗ്രന്ഥികള്‍ കൂടുതല്‍ സജീവം ആണ്. അതുകൊണ്ട്  തന്നെ വിയര്‍പ്പും നന്നായുണ്ടാവും. വിയര്‍പ്പുഗന്ധം ഉണ്ടാവാതിരിക്കാന്‍ ഡിയോഡറന്റുകളും പെര്‍ഫ്യൂമുകളും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

5. ഹെയര്‍ പ്രൊഡക്ട്- ഹെയര്‍ ഓയില്‍, ഹെയര്‍ജെല്‍ എന്നിവ തലമുടിയുടെ ആരോഗ്യത്തെ സംരക്ഷിച്ച്  മുടി വൃത്തിയായും സ്‌റ്റെലായും ഇരിക്കാന്‍ സഹായിക്കും.

You must be logged in to post a comment Login