പുളിച്ചു തികട്ടലും അസിഡിറ്റിയും വില്ലനാകുന്നോ?;  രക്ഷനേടാന്‍ കൈ അകലത്തില്‍ ഈ ഭക്ഷണങ്ങളുണ്ടായാല്‍ മതി 

സ്മാര്‍ട് പിക്‌സ് ഒരു ട്രോളല്ല: നിങ്ങള്‍ നല്‍കിയ 27 ലക്ഷം ലൈക്കുകള്‍ കൂട്ടിവെച്ചാണ് മിഥുന്‍ മിത്രന്‍ വിധിയെ വെല്ലുവിളിച്ചത് 
 ഏത് സമയത്തും അസിഡിറ്റി മൂലം പ്രതിസന്ധികള്‍ ഉടലെടുക്കാം. പുളിച്ചു തികട്ടലും നെഞ്ചെരിച്ചിലും വായു സ്തംഭനവും, വയര്‍ സ്തംഭനവുമെല്ലാം അസിഡിറ്റി വരുത്തിവെയ്ക്കുന്ന പ്രശ്‌നങ്ങളാണ്. ഭക്ഷണം തന്നെയാണ് പലപ്പോഴും അസിഡിറ്റിക്ക് വഴിയൊരുക്കുന്നത്. ഭക്ഷണ സമയത്തിലുണ്ടാവുന്ന ഇടവേള, സ്‌പൈസിയായ ഭക്ഷണം, അമിതമായ കാപ്പി-ചായ ഉപയോഗം എന്നിവ അസിഡിറ്റിക്ക് കാരണമാകാം. രക്ഷനേടാന്‍ അടുക്കളയിലെ ചില മരുന്നുകള്‍ കൈ അകലത്തില്‍ ഉണ്ടായാല്‍ മതി.

1.വാഴപഴം

ഏറ്റവും പ്രകൃതി ദത്തമായ അന്റാസിഡാണ് പഴം. പൊട്ടാസ്യം നിറഞ്ഞ പഴം അസിഡിറ്റിയില്‍ നിന്ന് രക്ഷിക്കും. നെഞ്ചെരിച്ചിലും അസ്വസ്ഥതയും തോന്നിയാല്‍ ഒരു വാഴപഴം കഴിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം.

2.തുളസിയില

അസിഡിറ്റിയില്‍ നിന്ന് പെട്ടെന്ന് സുഖപ്പെടുത്താന്‍ തുളസിക്കാവും. തുളസിയില ചവയ്ക്കുന്നതും തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുന്നതും പെട്ടെന്ന് ഗ്യാസിന് ശമനമുണ്ടാക്കും.

3.സംഭാരം

നാടന്‍ സംഭാരവും മോരുമെല്ലാം അസിഡിറ്റിക്ക് ഒത്ത പ്രതിവിധിയാണ്. നന്നായി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഒരിത്തിരി സംഭാരം കുടിച്ചാല്‍ അസിഡിറ്റിയെ പേടിക്കുകയേ വേണ്ട.

4.കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം കുടിച്ചാലും അസിഡിറ്റിയെ ഓടിക്കാം. ശരീരത്തിന്റെ പിഎച്ച് നിരക്ക് ആസിഡികില്‍ നിന്നും ക്ഷാരത്തിലേക്ക് മാറ്റാന്‍ ഇതിന് കഴിയും. വയറിനെ ദോഷകരമായ അവസ്ഥയില്‍ നിന്ന് കാക്കുകയും ചെയ്യും.

5.തണുത്ത പാല്‍

ലാക്ടോസ് അലര്‍ജിയില്ലെങ്കില്‍ തണുത്ത പാലും അസിഡിറ്റിക്കെതിരെ ഒരു പ്രതിവിധിയാണ്. വയറിനുള്ളില്‍ ഗ്യാസ് വിഷയങ്ങള്‍ ഉടലെടുത്താല്‍ ഉടന്‍ ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതിയാകും.

6.ജീരകം

ഭക്ഷണത്തിന് ശേഷം ചില ഹോട്ടലുകള്‍ ജീരകം നല്‍കുന്നതിന്റെ കാര്യ കാരണം എന്താണെന്ന് മനസ്സിലായല്ലോ. ദഹനക്കേടും വയര്‍ സ്തംഭനവും ഒഴിവാക്കാന്‍ ജീരകം ഉത്തമമാണ്.

7.ഏലം

ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും വയറ്റിനുള്ളിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാനും ഏലം ചവയ്ക്കുന്നതിലൂടെ സാധിക്കും.

8.ശര്‍ക്കര

ശര്‍ക്കരയിലെ മഗ്നീഷ്യം കുടലുകളെ ശക്തിപ്പെടുത്താനും ദഹനത്തെ സഹായിക്കാനും ഉപകരിക്കും. കനത്ത ഭക്ഷണ ശേഷം അല്‍പം ശര്‍ക്കര ഉള്ളില്‍ ചെല്ലുന്നത് വയറ്റില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കാതിരിക്കാന്‍ സഹായിക്കും.

You must be logged in to post a comment Login