പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കണമെന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍;സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വരുത്താനാവില്ലെന്ന് മന്ത്രി

കട്ടപ്പന: ഇടുക്കി വെള്ളത്തൂവലില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതിനെതിരേ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനു കത്തു നല്കി. വെള്ളത്തൂവല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി, സിപിഎം, സിപിഐ പ്രാദേശിക കമ്മിറ്റികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, വെള്ളത്തൂവല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവരാണ് കത്ത് നല്കിയത്.വെള്ളത്തൂവലില്‍ ആകെയുള്ള ഔട്ട്‌ലെറ്റ് പൂട്ടിയതു മൂലമുണ്ടായ പ്രശ്‌നങ്ങള്‍, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് കത്ത്. അതേസമയം, വെള്ളത്തൂവലിലെ ഔട്ട്‌ലെറ്റ് തുറക്കില്ലെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വരുത്താനാവില്ലെന്നും തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി കെ. ബാബു അറിയിച്ചിരുന്നു.

You must be logged in to post a comment Login