പൂനെ വാരിയേഴ്‌സിനെ ഐ പി എല്ലില്‍ നിന്ന് പുറത്താക്കി

പൂനെ വാരിയേഴ്‌സിനെ ഐ പി എല്ലില്‍ നിന്ന് പുറത്താക്കി. ചെന്നൈയില്‍ ചേര്‍ന്ന ബി സി സി ഐ യോഗത്തിലാണ് കായിക പ്രേമികളെ ഞെട്ടിച്ചു കൊണ്ടുള്ള ഈ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഫ്രാഞ്ചൈസി ഫീ നല്‍കാത്തതിനെതുടര്‍ന്ന് പുനെ വാരിയേഴ്‌സിനെ ഐ.പി.എല്ലില്‍നിന്ന് പുറത്താക്കിയത്. പുറത്താക്കുന്നതിന്റെ ഭാഗമായി കാരണംകാണിക്കല്‍നോട്ടീസ് നല്‍കി. സഹാറ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീമായിരുന്നു പൂനെ വാരിയേഴ്‌സ്.

 

170.2 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയായിരുന്നു സഹാറ ഗ്രൂപ്പ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതിനു വിസമ്മതിച്ച സഹാറ ഐപിഎല്ലില്‍ നിന്ന് പിന്‍മാറുകയാണെന്നും സൂചന നല്‍കിയിരുന്നെങ്കിലും ബിസിസിഐയെ ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചിരുന്നില്ല. നേരത്തെ കേരളത്തിന്റെ ടീമായ കൊച്ചി ടസ്‌കേഴ്‌സിനെയും ഇതേ കാരണത്താല്‍ പുറത്താക്കിയിരുന്നു.

You must be logged in to post a comment Login