പൂമൊട്ട് പോലെ അഗതികളുടെ അമ്മ

ഇന്ന് മദര്‍ തെരേസയുടെ ഓര്‍മ്മദിവസം
അമ്മ എന്ന വാക്കിന്റെ വ്യാപ്തി ഇന്ത്യന്‍ ജനതയെ ബോദ്ധ്യപ്പെടുത്തിയ മഹിളാരത്‌നമായിരുന്നു മദര്‍. അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യ പ്രവര്‍ത്തന കേന്ദ്രമാക്കി ഉപവിപ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ രെകസ്തവ സന്യാസിനിയായിരുന്നു മദര്‍ തെരേസ.മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നല്‍കപ്പെട്ടു. ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദര്‍ തെരേസ പറയുമായിരുന്നു.

മദര്‍ തെരേസയുടെ കീഴില്‍ വളര്‍ന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാര്‍ ഈ സംഘടനയുടെ പേരില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. 45 വര്‍ഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദര്‍ തെരേസ. 1970കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയായി അവര്‍ മാറി. മരണ ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ക്ക് മദര്‍ തെരേസ അര്‍ഹയായിട്ടുണ്ട് .

അമേരിക്കയിലെ ജനങ്ങള്‍ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയില്‍ മദര്‍ തെരേസ ഉള്‍പ്പെട്ടിട്ടുണ്ട്. നോബേല്‍ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കന്‍ ഡോളര്‍ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവര്‍ ചിലവഴിച്ചു. മാര്‍പ്പാപ്പ നല്‍കുന്ന പുരസ്കാരം, ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ മാഗ്‌സസെ പുരസ്കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നല്‍കിയിട്ടുണ്ട് ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും മദര്‍ തെരേസക്ക് ലഭിച്ചിട്ടുണ്ട്.മദര്‍ തെരേസക്ക് ബംഗാളി, സെര്‍ബോക്രൊയേഷ്യന്‍,അല്‍ബേനിയന്‍,ഇംഗ്ലീഷ്,ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. അദ്ധ്യാപികവൃത്തിയില്‍ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊല്‍ക്കത്തയില്‍ തനിക്കുചുറ്റും നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങള്‍ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. 1943ലെ ഭക്ഷ്യക്ഷാമവും 1946ലുണ്ടായ ഹിന്ദുമുസ്ലീം സംഘര്‍ഷങ്ങളും കൊല്‍ക്കത്തയിലെ ജനജീവിതം നരകതുല്യമാക്കിയിരുന്നു.

1946 ഓഗസ്റ്റ് 16 നു നടന്ന കലാപത്തില്‍ ഏതാണ്ട് 5,000 ത്തോളം ആളുകള്‍ മരിക്കുകയുണ്ടായി. അതിന്റെ മൂന്നിരട്ടി ജനങ്ങള്‍ക്ക് മാരകമായി മുറിവേറ്റു. കലാപം കാരണം ആശ്രമത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണദൗര്‍ലഭ്യം നേരിട്ടു,കുട്ടികള്‍ വിശപ്പുകൊണ്ടു കരഞ്ഞു. 300 ഓളം വരുന്ന കുട്ടികളുടെ വിശപ്പുകൊണ്ടുള്ള കരച്ചില്‍ കണ്ടുനില്‍ക്കാനാകാതെ മദര്‍ തെരേസ ഭക്ഷണം അന്വേഷിച്ച് ആശ്രമം വിട്ട് തെരുവിലലഞ്ഞു. കലാപത്തില്‍ പരുക്കേറ്റവര്‍ക്കായി നടത്തിയ രക്ഷാദൗത്യത്തിന്റെ കാഠിന്യംകൊണ്ട് മദര്‍ തെരേസ മാനസികമായും ശാരീരികമായും തളര്‍ന്നു. തനിക്ക് ആത്മീയവും, ശാരീരികവുമായ ഒരു വിശ്രമം കൂടിയേ തീരുവെന്ന് മനസ്സിലാക്കിയ മദര്‍ ആത്മീയ ധ്യാനത്തിനായി ഡാര്‍ജിലിംഗിലെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധര്‍മ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു. 1952 ല്‍ അശരണര്‍ക്കായുള്ള ആദ്യത്തെ ഭവനം കല്‍ക്കട്ടാ നഗരത്തില്‍ തെരേസ ആരംഭിച്ചു. കാളീഘട്ടിലെ തകര്‍ന്നു കിടന്നിരുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് പാവങ്ങള്‍ക്കും, അശരണര്‍ക്കുംവേണ്ടിയുള്ള ആദ്യത്തെ ശരണാലയമായി തുറക്കപ്പെട്ടത്. ഈ ആശ്രമം നിര്‍മ്മലഹൃദയ എന്ന് നാമകരണം ചെയ്യപ്പെട്ടു തെരുവില്‍ കിടന്ന് മൃഗതുല്യരായി മരണമടയാന്‍ വിധിക്കപ്പെട്ട ആളുകളെ തെരേസ നിര്‍മ്മലഹൃദയത്തിലേക്കു കൊണ്ടു വന്നു ശുശ്രൂഷിച്ചു.

മരണാസന്നരായവര്‍ക്ക് മതത്തിന്റെ വേലിക്കെട്ടുകള്‍ നോക്കാതെ പരിചരണം ലഭിച്ചു.നിര്‍മ്മല്‍ ഹൃദയയില്‍ കുഷ്ഠരോഗികളെ പ്രവേശിപ്പിക്കില്ലായിരുന്നു, രോഗം മറ്റു അന്തേവാസികള്‍ക്കു കൂടി പകര്‍ന്നേക്കാം എന്ന ഭയം കൊണ്ടായിരുന്നു ഇത്. കുഷ്ഠരോഗികളെ പരിചരിക്കാനായി ശാന്തി നഗര്‍ എന്ന മറ്റൊരു സത്രം കൂടി തെരേസ കല്‍ക്കട്ടയില്‍ ആരംഭിച്ചു. കല്‍ക്കട്ട നഗരത്തില്‍ നിന്നും 200 മൈല്‍ അകലെ 34 ഏക്കര്‍ സ്ഥലം ഭാരത സര്‍ക്കാര്‍ മദര്‍ തെരേസയ്ക്കായി നല്‍കി. വര്‍ഷത്തില്‍ ഒരു രൂപ വാടകക്കായിരുന്നു ഇത് . ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേക്കുറിച്ച് കേട്ടറിഞ്ഞ കൂടുതല്‍ പേര്‍ മദറിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങി. അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങള്‍ തുറക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു. 1965 ല്‍ മാര്‍പാപ്പ സൊസൈറ്റി ഓഫ് പൊന്തിഫിക്കല്‍ റൈറ്റ് എന്ന അവകാശം മിഷണറീസ് ഓഫ് ചാരിറ്റിക്ക് നല്‍കി. 1962 ല്‍ ഇന്ത്യ മദര്‍ തെരേസക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. ഇന്ത്യക്കു പുറത്തു ജനിച്ച ഒരാള്‍ക്ക് ഈ ബഹുമതി നല്‍കുന്നത് ഇതാദ്യമായിട്ടായിരുന്നു മദര്‍ തെരേസയുടെ ഔദ്യോഗിക ജീവചരിത്രമെഴുതിയതാകട്ടെ ഇന്ത്യാക്കാരനായ നവീന്‍ ചൗളയാണ്. മദര്‍ തെരേസയുടെ മരണശേഷം, എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടും കൂടിയാണ് അവരുടെ മൃതദേഹം അടക്കം ചെയ്തത്.

1962 ല്‍ ഇന്ത്യ മദര്‍ തെരേസക്ക് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു. ഇന്ത്യക്കു പുറത്തു ജനിച്ച ഒരാള്‍ക്ക് ഈ ബഹുമതി നല്‍കുന്നത് ഇതാദ്യമായിട്ടായിരുന്നു. പത്മശ്രീ സ്വീകരിക്കാന്‍ മാത്രമുള്ള സേവനങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ആദ്യം മദര്‍ ഈ പുരസ്കാരം നിരസിക്കുകയായിരുന്നു. എന്നാല്‍ പാവങ്ങള്‍ക്കു വേണ്ടിയെങ്കിലും ഇത് സ്വീകരിക്കണം എന്നുള്ള ഒരുപാട് ബാഹ്യസമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് മദര്‍ അവസാനം പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയത് 1969 ല്‍ ജവഹര്‍ലാല്‍ നെഹ്രു അവാര്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്റിംഗ് പുരസ്കാരത്തിനും മദര്‍ തെരേസ അര്‍ഹയായി. 1972 ല്‍ രാഷ്ട്രം ഒരു പൗരനു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരതരത്‌ന പുരസ്കാരം നല്‍കി ഇന്ത്യ മദര്‍ തെരേസയെ ആദരിച്ചു. ഭാരതരത്‌ന അവാര്‍ഡും, ഇതാദ്യമായായിരുന്നു ഇന്ത്യക്കു പുറത്തു ജനിച്ച ഒരു വ്യക്തിക്കു നല്‍കുന്നത്. മദര്‍ തെരേസയുടെ ഔദ്യോഗിക ജീവചരിത്രമെഴുതിയതാകട്ടെ ഇന്ത്യാക്കാരനായ നവീന്‍ ചൗളയാണ്. മദര്‍ തെരേസയുടെ മരണശേഷം, എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടും കൂടിയാണ് അവരുടെ മൃതദേഹം അടക്കം ചെയ്തത്. 2010 ല്‍ മദര്‍ തെരേസയുടെ ജന്മദിനശതാബ്ദിയാഘോഷവേളയില്‍ അവരോടുള്ള ആദരസൂചകമായി ഭാരത സര്‍ക്കാര്‍ മദറിന്റെ രൂപം ആലേഖനം ചെയ്ത അഞ്ചുരൂപാ നാണയം പുറത്തിറക്കിയിരുന്നു. മദര്‍തെരേസയും അവരുടെ സന്യാസിനിസംഘവും, സമൂഹത്തിലെ അശരണരുടേയും, രോഗികളുടേയും, ആശയറ്റവരുടേയും ഒരു പ്രതീക്ഷയായിരുന്നു എന്നാണ് ഈ ചടങ്ങില്‍ വെച്ച് ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി.പ്രതിഭാ പാട്ടീല്‍ പറഞ്ഞത്.

1962 ല്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ മാഗ്‌സെസെ അവാര്‍ഡ് നല്‍കി മദര്‍ തെരേസയെ ആദരിച്ചു. ദക്ഷിണേഷ്യയില്‍ മദര്‍ തെരേസ നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് ബഹുമതി സമ്മാനിച്ചത്. എഴുപതുകളുടെ അവസാനത്തോടെ മദര്‍ തെരേസ ലോകമെങ്ങും അറിയപ്പെടുന്ന ഒരു വ്യക്തിത്വമായി മാറി. 1971 ല്‍ വത്തിക്കാന്‍ അവരെ മാര്‍പാപ്പ സമാധാന സമ്മാനം നല്‍കി ആദരിക്കുകയുണ്ടായി. ജോണ്‍ പോള്‍ ആറാമന്‍ ആണ് ഈ ബഹുമതി മദര്‍ തെരേസക്കു നല്‍കിയത്.
വാഴ്ത്തപ്പെട്ട മദര്‍ തെരേസമദറിന്റെ മരണശേഷം താമസിയാതെ തന്നെ അവരെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള ചടങ്ങുകള്‍ വത്തിക്കാനില്‍ ആരംഭിച്ചു. അവരുടെ മരണാനന്തരം ഏതാണ്ട് രണ്ടു വര്‍ഷത്തിനുള്ളില്‍ അവര്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുകയും ഉണ്ടായി. ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടയാളാക്കുന്നത് വത്തിക്കാന്റെ ചരിത്രത്തില്‍ ഇതാദ്യമായായിരുന്നു.. സാധാരണഗതിയില്‍ ഈ പ്രക്രിയയ്ക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷം എടുക്കും. എന്നാല്‍ മദര്‍ തെരേസയുടെ കാര്യത്തില്‍ ജോണ്‍ പോള്‍ മാര്‍പാപ്പ കാലാവധി ചുരുക്കുകയായിരുന്നു. അവര്‍ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്ത് മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാരുടെ പ്രാര്‍ത്ഥനകൊണ്ട് ഒരു സ്ത്രീയുടെ ട്യൂമര്‍ ഭേദമാവുകയുണ്ടായി. ഇതായിരുന്നു മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കാന്‍ വത്തിക്കാന്‍ സ്ഥിരീകരിച്ച അത്ഭുതപ്രവര്‍ത്തി. ഈ സ്ത്രീ ക്രിസ്ത്യന്‍ മതവിശ്വാസിയല്ലായിരുന്നു.
നോബല്‍ സമ്മാനം

1975 ഡിസംബറിലെ ടൈം മാസിക മദര്‍ തെരേസയെക്കുറിച്ചുള്ള ഒരു നീണ്ട ലേഖനവുമായിട്ടായിരുന്നു പുറത്തിറങ്ങിയത്. ആ ലക്കം മാസികയുടെ പുറംചിത്രവും മദര്‍തെരേസയുടേതായിരുന്നു. 1972 ല്‍ മദര്‍ തെരേസ നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും അക്കൊല്ലം നോബല്‍ സമ്മാനം ആര്‍ക്കും തന്നെ നല്‍കിയിരുന്നില്ല. 1975 ലും, 1977 ലും മദര്‍ തെരേസയുടെ പേര് വീണ്ടും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ലോകത്തിലെ പ്രമുഖരുള്‍പ്പടെ അതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ഈ രണ്ടു തവണയും മദര്‍ തെരേസക്ക് സമ്മാനം ലഭിക്കുകയുണ്ടായില്ല. 1979 ല്‍ മുന്‍വര്‍ഷങ്ങളിലെ പോലെ മദര്‍ തെരേസ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും അന്ന് ഒരു പാട് പ്രമുഖരൊന്നും അവരെ പിന്തുണയ്ക്കാനുണ്ടായിരുന്നില്ല. റോബര്‍ട്ട് മക്‌നമാരയാണ് അക്കൊല്ലം മദര്‍ തെരേസയുടെ പേര് നിര്‍ദ്ദേശിച്ചവരില്‍ പ്രമുഖന്‍ എന്നു കരുതപ്പെടുന്നു. എന്തായാലും ആ വര്‍ഷം മദര്‍ തെരേസക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. ലോകത്തിന്റെ സമാധാനത്തിനു തന്നെ ഭീഷണിയായേക്കാവുന്ന ദാരിദ്ര്യവും കഷ്ടപ്പാടും തുടച്ചു നീക്കാനുള്ള ശ്രമങ്ങളില്‍ മദര്‍ തെരേസ വഹിച്ച പങ്കിനെ മുന്‍നിര്‍ത്തിയാണ് ഈ നോബേല്‍ സമ്മാനമെന്ന് അധികൃതര്‍ പറഞ്ഞു. പാവങ്ങള്‍ക്കും രോഗികള്‍ക്കും, ആശ്രയമറ്റവര്‍ക്കും വേണ്ടിയാണ് താന്‍ ഈ പുരസ്കാരം സ്വീകരിക്കുന്നതെന്ന് സമ്മാനം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ മദര്‍ പറയുകയുണ്ടായി. നോബേല്‍ സമ്മാന തുകയായ 1,92,000 അമേരിക്കന്‍ ഡോളര്‍ പാവങ്ങള്‍ക്കായി സംഭാവനചെയ്യുന്നതായി അവര്‍ പ്രഖ്യാപിച്ചു. കൂടാതെ നോബേല്‍ സമ്മാനവിതരണവുമായി ബന്ധപ്പെട്ടു അധികൃതര്‍ നടത്തുന്ന വിരുന്നും മദര്‍ തെരേസ വേണ്ടെന്നു വെച്ചു, പകരം അതിനു ചെലവാകുന്ന തുകകൂടി അവശതയനുഭവിക്കുന്നവര്‍ക്കായി നല്‍കണമെന്ന് മദര്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഭാരതസര്‍ക്കാര്‍ മദര്‍ തെരേസക്കു നോബല്‍സമ്മാനമായി ലഭിച്ച തുക മുഴുവന്‍ നികുതി വിമുക്തമാക്കി കൊടുത്തു.

You must be logged in to post a comment Login