പൂര്‍ണ്ണമായും കറുപ്പഴകില്‍ പുതിയ ഇക്കോസ്‌പോര്‍ട്

ford0

കൊച്ചി: ഫോര്‍ഡ് ഇന്ത്യ തങ്ങളുടെ കോംപാക്ട് എസ്.യു.വിയായ ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടിന്റെ ട്രെന്‍ഡി ബ്ലാക്ക് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇക്കോസ്‌പോര്‍ട്ടിന്റെ ഈ വിഭാഗത്തിലെ ആധിപത്യം കൂടുതല്‍ കരുത്തുറ്റതാക്കുന്നതാണ് ബ്ലാക്ക് എഡിഷന്‍. ട്രെന്‍ഡ് +, ടൈറ്റാനിയം, ടൈറ്റാനിയം + എന്നീ മൂന്ന് വേരിയന്റുകളില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ബ്ലാക്ക് എഡിഷന്‍ ലഭിക്കും. 858500 രൂപ മുതലാണ് എക്‌സ് ഷോറൂം നിരക്ക്. മൂന്ന് പവര്‍ ട്രെയിനുകളിലായാണ് വില്‍പ്പന. മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ഫോര്‍ഡിന്റെ വിശ്വാസമാര്‍ജിച്ച 1.5 ലിറ്റര്‍ ടിഐവിസിടി പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എഞ്ചിന്‍, ആഗോളതലത്തില്‍ പ്രശസ്തി നേടിയ 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിന്‍ എന്നിവയാണിവ.

പണത്തിനൊപ്പം മൂല്യത്തിന് പുറമെ ആകര്‍ഷകവും ശ്രദ്ധേയവുമായ രൂപകല്‍പ്പനയിലും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന്റെ മുന്‍തൂക്കം തുടരുകയാണെന്ന് ഫോര്‍ഡ് ഇന്ത്യ മാര്‍ക്കറ്റിങ്, സെയില്‍സ് ആന്റ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുരാഗ് മെഹ്‌റോത്ര പറഞ്ഞു.
പൂര്‍ണമായും കറുപ്പഴകില്‍, ഗ്രില്‍ അടക്കമുള്ള പുറംഭാഗം, ബ്ലാക്ക് ഔട്ട് മോള്‍ഡഡ് ഹെഡ്‌ലാമ്പുകള്‍, 16 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ബ്ലാക്ക് മിറര്‍ കവറുകള്‍, ബ്ലാക്ക് ഫോഗ് ലാമ്പ് ബെസല്‍, ബ്ലാക്ക് റൂഫ് റെയിലുകള്‍, റൂഫ് ക്രോസ് ബാറുകള്‍ എന്നിവയാണ് ബ്ലാക്ക് എഡിഷന് ചാരുത പകരുന്നത്.

1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എഞ്ചിനില്‍ 100 പിഎസ് (73.8 കിലോവാട്ട്) പീക്ക് പവര്‍, ലിറ്ററിന് 22.27 കിലോമീറ്റര്‍ ഇന്ധനക്ഷമത, 1.5 ലിറ്റര്‍ ഐവിസിടി പെട്രോള്‍ എഞ്ചിന്‍ നല്‍കുന്ന 112 പിഎസ് കരുത്തും ലിറ്ററിന് 15.85 കിലോമീറ്റര്‍ ഇന്ധനക്ഷമതയും, 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് പവര്‍ ഷിഫ്റ്റ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് പ്രത്യേകതകള്‍.

ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകള്‍, സിഗ്‌നേച്ചര്‍ ലൈറ്റ് ഗൈഡ്, ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍, ഇലക്‌ട്രോ ക്രോമിക് മിറര്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയും ശ്രദ്ധേയമാണ്.

You must be logged in to post a comment Login