പൃഥ്വിക്ക് പിറന്നാള്‍ മധുരം

നന്ദനം എന്ന രഞ്ജിത് ചിത്രത്തിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ സുന്ദരന്‍ പയ്യന് ഇന്ന് പിറന്നാള്‍ മധുരം. ഇന്ന് ആ പാവം സുന്ദരന്‍ പയ്യനല്ല. പൃഥ്വിരാജ് എന്ന പേരില്‍ മലയാളി എന്നും ഓര്‍ത്തിരിക്കുന്ന മികച്ച നടന്‍ തന്നെയാണ്.  മലയാള സിനിമയിലെ പഴയ പുതു തലമുറകളിലൂടെ കടന്നു പോകുന്ന ഒരു അതുല്യ നടന്‍ തന്നെയാണ് അദ്ദേഹം  . നന്ദനത്തിലെ മനുവേട്ടന്‍ എന്ന പാവം പയ്യനെ പിന്നീട് മലയാളി മനസ്സിലാക്കുന്നത് അഹങ്കാരത്തിന്റെയും തലക്കനത്തിന്റെയുമൊക്കെ പ്രതീകമായാണ്.

തനിക്ക് തോന്നുന്നതെന്തും മുഖം നോക്കാതെ വിളിച്ചു പറയാന്‍ കാണിച്ച ധൈര്യമാണ് പൃഥ്വിയെ ഒരു അഹങ്കാരിയെന്നു മുദ്ര കുത്താന്‍ കാരണം. അല്‍പം ഗൗരവപ്രകൃതം ഉള്ളതിനാലും ആരെയും മണിയടിച്ച് പ്രീതി സമ്പാദിക്കാന്‍ ഇഷ്ടപ്പെടാത്തതിനാലും ആരാധകരെക്കാള്‍ കൂടുതല്‍ വിമര്‍ശകരെയാണ് പൃഥ്വിയ്ക്ക് ലഭിച്ചത്. ടിന്റുമോന്‍ തമാശയുടെ സമകാലികന്‍ എന്നു പോലും ഒരു കാല്തത് പൃഥ്വിയെ വിളിക്കുകയുണ്ടായി. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും താരം ഒരു അധികപ്പറ്റു തന്നെയായിരുന്നു.
prithvi
പൃഥ്വിരാജ് എന്ന ചെറുപ്പക്കാരനിലെ ചീത്തവശങ്ങള്‍ മാത്രമേ മലയാളി കണ്ടിരുന്നുളളൂ എന്നു വേണം പറയാന്‍. അഭിനയത്തിന്റെ ഏതറ്റം വരെയും പോകാന്‍ കഴിവുളള ഒരു നടനാണ് പൃഥ്വിയെന്ന് മനസ്സിലാക്കാന്‍ സിനിമാ ലോകവും അല്പം വൈകിപ്പോയി. ഈ വര്‍ഷം നിരവധി പുരസ്‌കാരങ്ങള്‍സ വാരിക്കൂട്ടിയ ല കമല്‍ ചിത്രം സെല്ലുലോയിഡില്‍ ജെ സി ഡാനയല്‍ എന്ന മലയാള സിനിമയുടെ പിതാവിനെ അനശ്വരമാക്കിയതിലൂടെ പൃഥ്വി എന്ന കഴിവുളള നടനെ നാം തിരിച്ചറിയുകയായിരുന്നു. വാരി വലിച്ചു ചിത്രങ്ങള്‍ ഒന്നും ചെയ്യാനിഷ്ഠപ്പെടാത്ത പൃഥ്വി വര്‍ഷത്തിലൊന്നെങ്കിലും വരുന്ന തന്റെ ചിത്രങ്ങളിലൂടെ വ്യത്യസ്തമാ കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഇതിനിടെ നിര്‍മ്മാണ മേറലയിലും താരം കൈവച്ചു നോക്കി. തൊട്ടതൊന്നും മോശമാക്കാതെ പിടിച്ചു നില്‍ക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.

മലയാളത്തിലെ അതുല്യ നടന്‍ സുകുമാരന്റെ മകന്‍ എന്നതില്‍ കവിഞ്ഞ് മലയാളസിനിമാ ചരിത്രത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നു നിസംശയം പറയാം. അതിന് കാരണം അഭിനയിച്ച സിനിമകളിലെല്ലാം വിജയം കൊയ്യാന്‍ കഴിഞ്ഞ ഒരു നടന്റെ വിജയവും മലയാളത്തിലെ മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത ചങ്കൂറ്റവും തന്നെ.

You must be logged in to post a comment Login