പൃഥ്വിയും പുകഴ്ത്താന്‍ പഠിച്ചു: ദുല്‍ഖറിന്റെ അഭിനയം തകര്‍ക്കുന്നു

പൃഥ്വിരാജും പുകഴ്ത്താന്‍ പഠിച്ചിരിക്കുന്നു! മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയത്തെയാണ് പൃഥ്വി പ്രശംസിച്ചിരിക്കുന്നത്. ആഷിനൊപ്പം അഭിനയിച്ചതിനെക്കാള്‍ വലിയ അനുഭമാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതെന്ന് നേരത്തെ പറഞ്ഞതൊഴിച്ചാല്‍ താരത്തില്‍ നിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം ഉണ്ടായിട്ടേയില്ല എന്നു വേണം പറയാന്‍.

 


അടുത്ത സമയത്താണത്രെ താരം ‘ഉസ്താദ് ഹോട്ടല്‍’ കണ്ടത്. അതില്‍ പാചകക്കാരനായുളള ദുല്‍ഖറിന്റെ അഭിനയത്തെയാണ് പൃഥ്വി വാനോളം പുകഴ്ത്തി പറഞ്ഞത്. ഇത് യുവതാരത്തിന്റെ രണ്ടാമത്തെ സിനിമയാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അത്ര പ്രഫഷണിലസത്തോടെയാണ് അഭിനയമെന്നും പൃഥ്വി പറഞ്ഞുവയ്ക്കുന്നു.

മെമ്മറീസിന്റെ വിജയത്തിനു ശേഷം ലണ്ടന്‍ബ്രിഡ്ജിലൂടെയുളള യാത്രയിലാണ് പൃഥ്വി. പട്ടം പോലെ, സലാല മൊബൈല്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ദുല്‍ഖര്‍.

You must be logged in to post a comment Login