പൃഥ്വി രണ്ട് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ആണവ വാഹക ശേഷിയുള്ള ഉപരിതല ഉപരിതല മിസൈല്‍ പൃഥ്വി രണ്ട് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
ഒഡിഷയിലെ ബലാസോര്‍ ജില്ലയിലെ സൈനിക ബെയ്‌സിലാണ് പരീക്ഷണം നടന്നത്.
India-Defence-Prithvi II
ഇന്ന് രാവിലെ 10:05 ഓടെയായിരുന്നു പരീക്ഷണം. പരീക്ഷണം വിജയകരമനായിരുന്നതായും എല്ലാ സംവിധാനങ്ങളും പരീക്ഷണസമയം പ്രവര്‍ത്തനസജ്ജമായതായും ഐടിആര്‍ ഡയറക്ടര്‍ എംവികെവി പ്രസാദ് പറഞ്ഞു.

500 കിലോ ഗ്രാം മുതല്‍ 1,000 കിലോ ഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുളള പൃഥ്വി2വിന്റെ അവസാനവട്ട പരീക്ഷണവും ഒക്ടോബര്‍ 7ന് നടത്തിയിരുന്നു.

You must be logged in to post a comment Login