പൃഥ്വി സംവിധാനം ചെയ്യുന്ന ലാലേട്ടന്‍ ചിത്രത്തില്‍ വില്ലന്‍ ഇന്ദ്രജിത്തോ?

lucifer

സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി പൃഥ്വി തിരഞ്ഞെടുത്തിരിക്കുന്നതോ മറ്റാരെയുമല്ല സ്വന്തം ചേട്ടനെ തന്നെ. ഇന്ദ്രജിത്തായിരിക്കും ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

മുരളി ഗോപി തിരക്കഥ എഴുതി പ്യഥ്വിരാജ് സംവിധാനം ചെയ്യന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഇന്ദ്രജിത്താണെന്ന അഭ്യൂഹങ്ങള്‍ എത്തിയപ്പോള്‍ തന്നെ ആരാധകര്‍ ത്രില്ലിലാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You must be logged in to post a comment Login