പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

prthwi

ഭുവന്വേശര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ശേഷിയുള്ള പൃഥ്വി 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപ്പൂരിലായിരുന്നു പരീക്ഷണം . രണ്ട് മിസൈലുകളിലാണ് പരീക്ഷണം നടത്തിയത്. 1,000 കിലോ മുതല്‍ 500 കിലോ ഭാരത്തിലുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയും.

രാവിലെ 9.30ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നായിരുന്നു വിക്ഷേപണം. സമാനമായ ഒരു ഇരട്ട പരീക്ഷണം 2009 ഒക്ടോബര്‍ 12 ന് നടത്തിയിരുന്നു. ഇതേ ബേസില്‍ വെച്ച് നടത്തിയ ആ പരീക്ഷണവും വിജയകരമായിരുന്നു.

You must be logged in to post a comment Login