പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

ക്രൂഡ് ഓയില്‍ വില ബാരലിന് 108 ഡോളര്‍ വിലയുള്ളപ്പോള്‍ അന്ന് 72 രൂപയാണ് പെട്രോളിന് ഈടാക്കിയത്.

oil

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് 32 പൈസയും ഡീസലിന് 85 പൈസയുമാണ് കുറച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കക്കകത്തെ ക്രൂഡ് ഓയില്‍ വില ഏറ്റവും കുറഞ്ഞിട്ടും സര്‍ക്കാര്‍ പെട്രോള്‍,ഡീസല്‍ വില കുറക്കുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു.

ആഗോള വിപണിയില്‍ പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ അസംസ്‌കൃത എണ്ണയുടെ വില വീണ്ടുമിടിഞ്ഞ് ബാരലിന് 31.41 ഡോളര്‍ (2100 രൂപ) നിരക്കിലെത്തി. 159 ലിറ്ററാണ് ഒരു ബാരല്‍. അതായത് ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന്റെ വില 13 രൂപയാണ്. ഒരു കുപ്പി കുടിവെള്ളത്തിന് 15 മുതല്‍ 20 രൂപ വരെ നല്‍കേണ്ടിടത്താണിത്.

ക്രൂഡ് ഓയില്‍ വില ബാരലിന് 108 ഡോളര്‍ വിലയുള്ളപ്പോള്‍ അന്ന് 72 രൂപയാണ് പെട്രോളിന് ഈടാക്കിയത്. ഇപ്പോള്‍ ക്രൂഡിന് വില 31 ഡോളറായി കുറഞ്ഞിട്ടും 64 രൂപയാണ് രാജ്യത്ത് നിലവില്‍ പെട്രോള്‍ വില.

You must be logged in to post a comment Login