പെട്രോളിന് 3 രൂപയും ഡീസലിന് 1.90 രൂപയും കൂട്ടി

petrol
ന്യൂഡല്‍ഹി: പെട്രോളിന് മൂന്നു രൂപയും ഡീസലിന് 1.90 രൂപയും വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. വിലവര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ഈ മാസമാദ്യം പെട്രോളിന് 3.02 രൂപ കുറയ്ക്കുകയും ഡീസലിന് 1.47 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും ഒരുമിച്ചു വില വര്‍ധിപ്പിക്കാനുള്ള തീരുമാനം.

പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായി ഏഴു തവണ കുറവു വരുത്തിയശേഷമാണ് വില കൂട്ടുന്നത്. ഡീസലിനാകട്ടെ രണ്ടു മാസത്തിനിടെ വരുത്തുന്ന തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ധനയാണിത്. ഈ മാസം 18ന് 28 പൈസ കൂട്ടിയിരുന്നു.

You must be logged in to post a comment Login