പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു


പെട്രോള്‍ പമ്പുടമകള്‍ സംസ്ഥാന വ്യാപകമായി നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. പമ്പുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു സമരം മാറ്റി വച്ചത്.   രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പെട്രോള്‍ പമ്പുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. ഇന്ധനത്തിന്റെ ബാഷ്പീകരണം മൂലം പമ്പുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകണമെന്നതാണ് പ്രധാന ആവശ്യം. വന്‍കിട ഫïാറ്റുകള്‍ക്കും മറ്റും ബാധകമാക്കുന്ന നിയമങ്ങള്‍ പമ്പുകള്‍ക്കും ബാധകമാക്കരുതെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. ഫാക്ടറികള്‍ക്കുള്ള നിബന്ധനകള്‍ കേരളത്തില്‍ മാത്രമാണ് പമ്പുകളുടെ കാര്യത്തില്‍ നടപ്പാക്കുന്നത്. വിതരണക്കാര്‍ക്ക് വാഗ്ദാനം ചെയ്ത കമ്മിഷന്‍ മുഴുവനായി ലഭ്യമാക്കിയിട്ടില്ലെന്ന് ഉടമകള്‍ പറയുന്നു. പമ്പുടമകളുടെ ആവശ്യങ്ങള്‍ എണ്ണക്കമ്പനികളുമായയി ചര്‍ച്ച ചെയ്യുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കി.

രാജ്യവ്യാപകമായി കഴിഞ്ഞദിവസം പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.

You must be logged in to post a comment Login