പെട്രോള്‍ വില കുറയാന്‍ സാധ്യത

ന്യൂഡല്‍ഹി- പെട്രോള്‍ വിലയില്‍ 1.25 രൂപ കുറഞ്ഞേക്കും. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 2.16 ഡോളര്‍ കുറഞ്ഞ സാഹചര്യത്തിലാണിത്. ഏപ്രില്‍ ആദ്യവാരം വില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ട്.

ഡീസല്‍ വിലയില്‍ പ്രതിമാസ വര്‍ധനവ് മരവിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയോട് ഇക്കാര്യം ആവശ്യപ്പെട്ടു. അതേസമയം, ഇന്ധനവില വര്‍ധന രണ്ടു മാസത്തേക്കു മരവിപ്പിക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്.

You must be logged in to post a comment Login