പെട്രോളിന് ഇന്ന് 40 പൈസ കുറഞ്ഞു ; ഡീസൽ വില 70 ൽ താഴെയെത്തി ; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് അഞ്ച് രൂപയിലേറെ

petrol-story_64

കൊച്ചി : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിലെ കുറവ് തുടരുന്നു.  പെ​ട്രോ​ളി​ന് 40 പൈ​സ​യും ഡീ​സ​ലി​ന് 44 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇന്നലെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് നാലര രൂപയിലേറെയും ഡീസലിന് അഞ്ച് രൂപയോളവുമാണ് കുറഞ്ഞത്.

കൊ​ച്ചി​യിൽ ഇന്ന് ഒരു ലിറ്റർ പെട്രോളിന് 73. 21 രൂ​പയാണ് വില. ഡീ​സ​ൽ വി​ല 69.51 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 74.52 രൂ​പ​യും ഡീ​സ​ലി​ന്  70.85 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 73.53 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 69.83 രൂ​പ​യു​മാ​ണ് വി​ല.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ നേ​രി​യ നേ​ട്ട​വു​മാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​യാ​ൻ കാ​ര​ണം. രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

അതേസമയം അസംസ്‌കൃത എണ്ണ വിലയില്‍ ഇക്കാലയളവില്‍ 30 ശതമാനത്തിന്റെ ഇടിവുണ്ടായി. ഈ കുറവ് ആഭ്യന്തരവിപണിയില്‍ അതേപോലെ പ്രതിഫലിക്കാത്തതില്‍ അമര്‍ഷം പുകയുന്നുണ്ട്. അന്താരാഷ്ട വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറില്‍ താഴെയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 59.46 ഡോളര്‍ നിലവാരത്തിലാണ്.

You must be logged in to post a comment Login