പെണ്ണുങ്ങള്‍ വീട്ടിലിരിക്കണമെന്ന് ടി.എച്ച്. മുസ്തഫ

ശ്വേത മേനോനെ അപമാനിച്ചതിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ ആരോപണ വിധേയനായ പീതാംബര കുറുപ്പിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ രംഗത്ത്.

പെണ്ണുങ്ങള്‍ വീട്ടിലിരിക്കുകയാണ് വേണ്ടതെന്നും പൊതുവേദിയില്‍ എത്തുകയല്ല വേണ്ടതെന്നും അദ്ദേഹം പറയുന്നു. ചില പെണ്ണുങ്ങള്‍ ആണുങ്ങള്‍ക്കെതിരെ ഇല്ലാക്കഥ ചമച്ച് പേരുണ്ടാക്കാന്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

പീതാംബരക്കുറുപ്പില്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തിയ മുസ്തഫ അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ലന്നും പറഞ്ഞു. പക്ഷെ, അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അക്ഷന്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login