പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങുന്നത് എന്തിനെന്ന് ബി.ജെ.പി നേതാവ്

ന്യൂഡൽഹി: രാത്രി പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന്​ ബി.ജെ.പിയുടെ ഹരിയാന വൈസ്​ പ്രസിഡന്റ്‌ രാംവീർ ഭട്ടി. ഹരിയാന ​ഐ.എ.എസ്​ ഒാഫീസറുടെ മകളെ ബി.ജെ.പി നേതാവി​ന്റെ മകൻ വികാസ്​ ബരേല പിന്തുടർന്ന കേസിനെ കുറിച്ച്​ സി.എൻ.എൻ ന്യൂസ്​ 18നോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആ പെൺകുട്ടി രാത്രി 12മണിക്ക്​ ​പുറത്തിറങ്ങരുതായിരുന്നു. രാത്രി ഇത്ര വൈകി എന്തിനാണ്​ അവൾ ഡ്രൈവ്​ ചെയ്​തത്​. സാഹചര്യം ശരിയല്ലാത്തതാണ്​. നമ്മൾ തന്നെ വേണം നമ്മളെ സംരക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയെ വികാസ്​ ബറേല പിന്തുടരുന്നതി​ന്റെ അഞ്ചിടത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കാണാനില്ലെന്ന്​ ചണ്ഡീഗഡ്​ പൊലീസ്​ പറഞ്ഞിരുന്നു. അതിനെ കുറിച്ച്​ അഭിപ്രായം അന്വേഷിക്കവെയാണ്​ പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന്​ ന്യൂസ്​ 18 നോട്​ രാംവീർ ഭട്ടി പറഞ്ഞത്​. സി.സി.ടി.വി ദൃശ്യങ്ങൾ കേസിലെ പ്രധാന തെളിവാണെന്ന്​ പൊലീസ്​ പറഞ്ഞിരുന്നു. അതിനിടെയാണ്​ അഞ്ചിടങ്ങളിലെ ദൃശ്യങ്ങൾ കാണാതായിരിക്കുന്നത്​.

കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ കേസിനാസ്​പദമായ സംഭവം. ഐ.എ.എസ്​ ഉദ്യോഗസ്​ഥ​ന്റെ 29കാരിയായ മകളെ വികാസ്​ ബറേലയും കൂട്ടുകാരനും രാത്രി പിന്തുടരുകയായിരുന്നു. ബറേലയുടെ വാഹനം ത​ന്റെ കാറി​നെ പിന്തുടർന്നുവെന്ന്​ കാണിച്ച്​ പെൺകുട്ടി പൊലീസ്​ പരാതി നൽകിയിരുന്നു. ബറേലയുടെ എസ്​.യു.വി പലപ്പോഴും ത​ന്റെ കാറിന്​ തൊട്ടടുത്തെത്തി യാത്ര തടയാൻ ശ്രമിക്കുകയും മറ്റു റൂട്ടുകളിലേക്ക്​ വഴിമാറിപ്പോകുന്നത്​ തടയുകയും ചെയ്​തുവെന്നും പെൺകുട്ടി ആരോപിച്ചിരുന്നു. ഭാഗ്യം കൊണ്ട്​ മാത്രമാണ്​ താൻ ലൈംഗിക പീഡനത്തിനിരയാകാതിരുന്നതെന്നും അവർ പറഞ്ഞിരുന്നു.

You must be logged in to post a comment Login