പെപ്സികോയിൽ നിന്ന് ഇന്ദ്രാ നൂയി പടിയിറങ്ങുന്നു

indira nooyi

12 വർഷത്തെ സേവനത്തിന് ശേഷം പെപ്സികോയുടെ തലപ്പത്ത് നിന്ന് ഇന്ദ്രാ നൂയി പടിയിറങ്ങുന്നു. നൂയി സിഇഒ സ്ഥാലം മാറുന്നുവെന്ന വാർത്ത പരന്നതോടെ പെപ്സികോടയുടെ ഓഹരികളിൽ നേരിയ ഇടിവും സംഭവിച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് റമോൺ ലഗുർത്തയാവും അടുത്ത സിഇഒ. സിഇഒ സ്ഥാനം ഒഴിഞ്ഞാലും 2019വരെ പെപ്സികോയുടം ഡയറക്ടർ സ്ഥാനത്ത് ഇന്ദ്രാ നൂയി ഉണ്ടാകും. 2006ലാണ് നൂയി ചുമതലയേറ്റത്. ഇതിന് ശേഷം പെപ്സികോയുടെ ഓഹരി വിലയിൽ 78ശതമാനത്തിന്രെ വർദ്ധനവുണ്ടായി.

ഫോബ്സ് കമ്പനി പുറത്തിറക്കിയ ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ പലതവണ ഇന്ദ്ര നൂയി ഇടം നേടിയിട്ടുണ്ട്. പെപ്സികോയെ നയിക്കാൻ ലഭിച്ച അവസരം ജീവിതത്തിൽ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് ഇന്ദ്ര നൂയി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ജനിച്ച് വളർന്ന താൻ ഇങ്ങനെ ഒരു സ്ഥാനത്ത് എത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. സിഇഒ എന്ന നിലയിൽ പെപ്സികോ ഓഹരിയുടമകളുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായെന്നും ന്യൂയി ട്വീറ്റിൽ കുറിച്ചു.

You must be logged in to post a comment Login