പെരിയാറിനെതിരേ പരാമര്‍ശം: രജനികാന്തിനെതിരേ നടപടി ആവശ്യപ്പെട്ട് പോലിസില്‍ പരാതി

രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പെരിയാര്‍ ഇ വി രാമസ്വാമിയെ
അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന് ആരോപിച്ച്
രജനികാന്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലിസില്‍ പരാതി.
ദ്രാവിഡര്‍ വിടുതലൈ കഴകം കോയമ്പത്തൂര്‍, തിരുച്ചെങ്കോട് പോലിസ്
സ്‌റ്റേഷനുകളിലാണ് പരാതി നല്‍കി. ജനുവരി 14ന് ചെന്നൈ കലൈവാണര്‍
അരങ്കത്തില്‍ നടന്ന തുഗ്ലക് വാരികയുടെ 50ാം വാര്‍ഷികാഘോഷ ചടങ്ങില്‍
രജനികാന്ത് പെരിയാര്‍ ഇ വി രാമസ്വാമിയെ മോശമായി ചിത്രീകരിച്ചെന്നാണ് പരാതി.
പ്രസംഗത്തില്‍ അവാസ്തവമായ പ്രസ്താവനകളാണ് നടത്തിയതെന്നും
പൊതുജനമധ്യത്തില്‍ പെരിയാറിനെക്കുറിച്ചും മറ്റും തെറ്റിദ്ധാരണകള്‍
പരത്തുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നും പരാതിയില്‍
ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിവികെ കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്റ് എം
നെഹ്‌റുദാസാണ് പോലിസ് കമ്മീഷണര്‍ സുമിത് ശരണിനു പരാതി നല്‍കിയത്. രണ്ടു
വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്
പരാമര്‍ശം നടത്തിയതെന്നും തെറ്റായ പ്രചാരണം നടത്തിയതിനു ഐപിസി സെക്്ഷന്‍
153 എ, 505 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

You must be logged in to post a comment Login