പെരിയാറില്‍ ഉപ്പുവെള്ളം: കൊച്ചിയില്‍ കുടിവെള്ളം മുടങ്ങും

peryar

കൊച്ചി: പെരിയാറില്‍ വേലിയേറ്റത്തെ തുടര്‍ന്ന് ആലുവയില്‍ നിന്ന് കൊച്ചിയിലേക്കും വിശാലകൊച്ചിയിലേക്കുമുള്ള പമ്പിംഗ് വാട്ടര്‍ അതോറിറ്റി നിര്‍ത്തിവച്ചു. വന്‍തോതില്‍ ഉപ്പുവെള്ളം കയറിയതോടെയാണ് പമ്പിംഗ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

അനുവദിക്കപ്പെട്ടതിലും നാലിരട്ടിയാണ് ഇപ്പോള്‍ പെരിയാറിലെ ഉപ്പിന്റെ അംശം. വൈകുന്നേരം നാല് മണിയോടെ വേലിയിറക്കം ഉണ്ടാക്കുമെന്നും അതോടെ പമ്പിംഗ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.

You must be logged in to post a comment Login