പെരിയ ഇരട്ടക്കൊലക്കേസിൽ വീണ്ടും അറസ്റ്റ്

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഒരു അറസ്റ്റ് കൂടി. പാക്കം സ്വദേശി സൂബീഷ് അറസ്റ്റിൽ. കൊലപാതകത്തിൽ സുബീഷിന് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. മംഗലാപുരം എയർപോർട്ടിൽവെച്ചായിരുന്നു അറസ്റ്റ്. കൊലപാതകത്തിന് ശേഷം സുബീഷ് ഷാർജയിലേക്ക് കടന്നിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അറസ്റ്റ്.

പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ രണ്ട് സിപിഎം നേതാക്കൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു ഇരുവരുടേയും അറസ്റ്റ്.
തുടർന്ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഫെബ്രുവരി 17നാണ് കാസർകോട് പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തുന്നത്.

You must be logged in to post a comment Login