പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്

പുതിയ പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്. ക്രിയോൺ എന്ന കൺസെപ്റ്റ് മോഡലിനെ 2018 ഓട്ടോ എക്സ്പോയിലാണ് അവതരിപ്പിച്ചത്. ഇലക്ട്രിക് മോട്ടോര്‍ കരുത്തിലാണ് ക്രിയോൺ ഒരുങ്ങിയിരിക്കുന്നത്. നിശ്ചലാവസ്ഥയിൽ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ കേവലം 5.1 സെക്കൻഡുകൾ മാത്രം മതി.

ഒറ്റചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ക്രിയോണിന് സാധിക്കുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. ഒരു മണിക്കൂര്‍ കൊണ്ടു ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ്ജ് ചെയ്യപ്പെടുമെന്നാണ് കമ്പനിയുടെ വാദം. 12 kw ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയം അയോണ്‍ ബാറ്ററികളിലാണ് ക്രിയോണിന് കരുത്തുപകരുന്നത്.

ക്രിയോണിന് വേണ്ടി ഇന്‍റലാണ് പുതിയ സ്മാര്‍ട്ട് കണക്ടിവിറ്റി ഫീച്ചറുകള്‍ വികസിപ്പിച്ചത്. ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ടിവിഎസ് കാഴ്ചവെച്ച എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിലും ഈ ഫീച്ചര്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് കസ്റ്റം റൈഡിംഗ് മോഡുകള്‍, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ക്ലൗഡ് കണക്ടിവിറ്റി, റീജനറേറ്റീവ് ബ്രേക്കിംഗ്, ജിയോഫെന്‍സിംഗ്, ജിപിഎസ് നാവിഗേഷന്‍ എന്നിങ്ങനെ നീളുന്ന സജ്ജീകരണങ്ങളും ഈ സ്കൂട്ടറിൽ ഒരുക്കിയിട്ടുണ്ട്.

You must be logged in to post a comment Login