ആപ്പിള്‍ ഐഫോണ്‍ 7 വാങ്ങുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം രംഗത്ത്. പേടിഎം വഴി ഐഫോണ്‍ 7 വാങ്ങുന്നവരുടെ അക്കൗണ്ടില്‍ 24 മണിക്കൂറിനകം 12,000 രൂപ വരുമെന്നാണ് ഓഫര്‍. മറ്റു ചില ഫോണുകള്‍ക്കും ക്യാഷ് ബാക്ക് ഓഫറുണ്ട്.
ക്രെഡിറ്റ്, ഡെബിറ്റ്, ഓണ്‍ലൈന്‍ ബാങ്കിങ് വഴി വാങ്ങുമ്പോള്‍ ഐഫോണ്‍ 7 ന്റെ 256 ജിബി വേരിയന്റിനു 80,000 രൂപ നല്‍കണം. അങ്ങനെയാണെങ്കില്‍ അടുത്ത 24 മണിക്കൂറിനകം 12,000 രൂപ പേടിഎം അക്കൗണ്ടില്‍ വരും. ഈ തുക പേടിഎം വഴി മൊബൈല്‍, ഡിടിഎച്ച്, മറ്റു ഉല്പന്നങ്ങള് വാങ്ങാനും ഉപയോഗിക്കാം.
ഐഫോണ്‍ 7 (32 ജിബി) വേരിയന്റിനു 7,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഐഫോണ്‍ 7 പ്ലസിനും 7,000 രൂപ ക്യാഷ് ബാക്കുണ്ട്. 57,000 രൂപ വിലയുള്ള ഗൂഗിള്‍ പിക്സല്‍ (32 ജിബി) വേരിയന്റിനു 9,000 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുന്നത്.
You must be logged in to post a comment Login