പൈതൃക തീവണ്ടിയിൽ തീപിടുത്തം; 200 ഓളം യാത്രക്കാർ കുടുങ്ങി കിടക്കുന്നു

  

heritage train caught fire

മേട്ടുപാളയത്ത് നിന്ന് ഉട്ടിയിലേക്ക് പോകുകയായിരുന്നു പൈതൃക തീവണ്ടിയുടെ എൻജിനിൽ തീപിടുത്തം. രണ്ട് ലോക്കോ പൈലറ്റുമാർക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം.

ലോക്കോ പൈലറ്റുമാരായ ഭൂപതി, വിനോദ് കുമാർ എന്നിവർക്കാണ് പൊള്ളലേറ്റത്. എൻജിൻ ബർണർ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഉട്ടിക്കും മേട്ടുപാളയത്തിനുമിടയിൽ ഹിൽഗ്രോവ് സ്റ്റേഷന് സമീപം വലിയ പാലത്തിൽ വെച്ചാണ് അപകടം ഉണ്ടാകുന്നത്. പാലത്തിൽ വെച്ച് എൻജിന് തീപിടിച്ചതിനാൽ തന്നെ 200 ഓളം വരുന്ന യാത്രക്കാർ ട്രെയിനിൽ കുടുങ്ങി കിടക്കുകയാണ്.

You must be logged in to post a comment Login