പൈനാപ്പിള്‍ കൃഷി

കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക്‌ ഏറ്റവും യോജിച്ച പഴവര്‍ഗമാണ്‌ കൈതച്ചക്ക. വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തിന്റെ പല ഭാഗത്തും പൈനാപ്പിള്‍ കൃഷി ചെയ്യുന്നു. എറണാകളും ജില്ലയിലെ വാഴക്കുളം എന്ന സ്ഥലം പൈനാപ്പിള്‍ കൃഷിക്ക്‌ ഏറ്റവും പേരുകേട്ട സ്ഥലമാണ്‌. എങ്കിലും വീട്ടുവളപ്പിലെ പൈനാപ്പിള്‍ കൃഷി എന്നത്‌ ഒരു നൂതന ആശയമാണ്‌. ഒമ്പത്‌ മീറ്റര്‍ നീളത്തിലും 90 സെ.മീ. (3 അടി) വീതിയിലും ചെറിയ ആഴത്തിലും (അര അടി) ഉള്ള ഒരു ചാലില്‍ രണ്ട്‌ വരിയായി 60 ചെടി നടാം. അത്തരം മൂന്നു ചാലുകള്‍ വീട്ടുവളപ്പില്‍ ഒരു ഭാഗത്ത്‌ ഒതുക്കി എടുക്കുകയാണെങ്കില്‍ 180 ചെടി നടാം. ചെടികള്‍ ശരിയായി നോക്കിയാല്‍ നാല്‌ അംഗങ്ങളുടെ ഒരു കുടുംബത്തിന്റെ ആവശ്യത്തിന്‌ ധാരാളം മതിയാകും. വളരെയധികം പോഷകമൂല്യമുള്ള പൈനാപ്പിള്‍ കീടനാശിനി പ്രയോഗമില്ലാതെ തന്നെ നമ്മുടെ വീട്ടുവളപ്പില്‍ വിജയപ്രദമായി കൃഷി ചെയ്യാം. ജലസേചനസൗകര്യമുണ്ടെങ്കെില്‍ എപ്പോള്‍ വേണമെങ്കിലും പൈനാപ്പിള്‍ കൃഷി ചെയ്യാം.

തൃശ്ശൂര്‍ നഗരത്തില്‍നിന്ന്‌ 10 കിലോ മീറ്റര്‍ മാത്രം ദൂരമുള്ള വെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പൈനാപ്പിള്‍ ഗവേഷണ കേന്ദ്രത്തില്‍ ക്യൂ, മൗറീഷ്യസ്‌ എന്നീ പൈനാപ്പിള്‍ ഇനങ്ങളുടെ വിവിധ തരത്തിലുള്ള നടീല്‍ വസ്‌തുക്കള്‍ ലഭ്യമാണ്‌. മുന്‍കാലങ്ങളില്‍ നമ്മള്‍ നടീല്‍ വസ്‌തുക്കളായി ഉപയോഗിച്ചിരുന്നത്‌ കന്നുകളാണ്‌. ക്യൂ ഇനത്തിന്‌ സാധാരണയായി ഒരു കന്ന്‌ മാത്രമേ ഉാകുകയുള്ളൂ. മൗറീഷ്യസ്‌ ഇനത്തില്‍ 23 കന്നുകള്‍ ഉണ്ടാകും. കന്നുകളുടെ അപര്യാപ്‌തതയാണ്‌ പൈനാപ്പിള്‍ കൃഷിയുടെ വികസനത്തിന്‌ തടസ്സമായി നില്‍ക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഇപ്പോള്‍ വെള്ളാനിക്കര പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തില്‍ കന്നുകള്‍ കൂടാതെ സ്ലിപ്പുകള്‍, ക്രൗണുകള്‍ തുടങ്ങിയ നടീല്‍ വസ്‌തുക്കള്‍ ഉത്‌പാദിപ്പിച്ച്‌ കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യുന്നുണ്ട്‌.

You must be logged in to post a comment Login